ഭരതശത്രുഘ്നന്മാരുടെ പുനരാഗമനം രാമായണ വിചിന്തനം ഭാഗം – 16
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഭരതശത്രുഘ്നന്മാരുടെ പുനരാഗമനം രാമായണ വിചിന്തനം ഭാഗം – 16

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

വാല്മീകി രാമായണത്തിലെ 17 മുതലുള്ള സർഗ്ഗങ്ങളിൽ രാമന്റെ വിയോഗത്തെത്തുടർന്ന് സുമന്ത്രരുടെ പ്രത്യാഗമനവും അയോദ്ധ്യയിലെ സ്ഥിതിഗതികളുമാണ് വർണ്ണിക്കുന്നത്. അയോദ്ധ്യാ നഗരം ദു:ഖത്തിൽ മുങ്ങി നിൽക്കുന്ന കാഴ്ചയാണ് സുമന്ത്രർ കാണുന്നത്. ദശരഥനാകട്ടെ സുമന്ത്രരിൽ നിന്നും രാമൻ കാനനത്തിൽ പ്രവേശിച്ച വാർത്ത കേട്ട് മോഹാലസ്യപ്പെട്ടു വീഴുന്നു. കൗസല്യയും മോഹാലസ്യപ്പെടുന്നുണ്ട്. ബോധം വീഴുമ്പോൾ ഏതൊരു സ്ത്രീയേയും പോലെ കൗസല്യ രാജാവിനേയും, കൈകേയിയേയും കുറ്റപ്പെടുത്തുന്നു. പിന്നീട് ദശരഥനെ ആശ്വസിപ്പിക്കുന്നു. അപ്പോഴാണ് തനിക്കു കിട്ടിയ ശാപത്തെപ്പറ്റി ദശരഥൻ പറയുന്നത്. പുത്ര വിയോഗ ദു:ഖത്താൽ മരിക്കുമെന്ന ശാപമോർത്ത രാജാവിന്റെ മരണം വേഗമായതും വാല്മീകി പറഞ്ഞു വയ്‌ക്കുന്നു.

ഭരത ശത്രുഘ്നന്മാർ കേകയ രാജ്യത്താകയാൽ രാജാവിന്റെ ശവശരീരം എണ്ണത്തോണിയിൽ സൂക്ഷിക്കുന്നു. അവരെ വരുത്താനായി ദൂതന്മാരെ അയയ്‌ക്കുന്നു. അപ്പോൾ സമ്മാനങ്ങളും മറ്റും കൊടുത്തു വിടുന്നുണ്ട്. കേകയ രാജ്യത്ത് പോയി മരണവിവരം അറിയിക്കാതെ വേണം കുമാരന്മാരെ കൊണ്ടു വരാനെന്ന് പ്രത്യേകം ശട്ടം കെട്ടിയാണ് ദൂതന്മാരെ വിടുന്നത്. പറഞ്ഞതിൻ പ്രകാരം ദൂതന്മാർ കേകയ രാജ്യത്തെത്തുന്നു. മികച്ച കുതിരകളായിട്ടും 7 ദിവസമെടുത്തു. മടങ്ങി കൊട്ടാരത്തിലെത്തും വരെ അവർ വിവരം അറിയുന്നുമില്ല. സ്വന്തം അമ്മയിൽ നിന്ന് പിതാവിന്റെ മരണവൃത്താന്തമറിയുമ്പോൾ ഭരതൻ രാമനെപ്പറ്റി ചോദിക്കുന്നു. അപ്പോഴാണ് കൈകേയി താൻ ബുദ്ധിപൂർവ്വം പ്രവർത്തിച്ച് രാമനെക്കാട്ടിൽ വിട്ടതും മകനെ രാജാവാക്കിയതുമായ കഥ പറയുന്നത്. ഇതു കേട്ട് ക്ഷുഭിതനായ ഭരതൻ തന്റെ മാതാവിനെ ഭർത്സിക്കുന്നു. ഏറ്റവും മോശമായ വാക്കുകളാൽ അമ്മയെ ശകാരിക്കുമ്പോഴും പുത്ര സ്നേഹത്താലും മന്ഥരയുടെ വാഗ് വിലാസത്തിലും മനംമയങ്ങി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും പുത്രന്റെ മണ്ടത്തരത്തിൽ അത്ഭുതപ്പെടുകയും ചെയ്യുന്നു.

കൗസല്യാ മാതാവിനെക്കണ്ട് താൻ രാജ്യഭാരത്തിന് മുതിരില്ലെന്നറിയിക്കുന്നു.അപ്പോഴേക്കും മന്ത്രിമാരെത്തി ശവസംസ്ക്കാരം നടത്താൻ ഭരതനോടുപദേശിക്കുന്നു. വിധിയാംവണ്ണം സംസ്ക്കാരാദി കർമ്മങ്ങളും മറ്റടിയന്തിരങ്ങളും നടത്തിയ ശേഷം ഭരതനെ രാജാവാകാൻ മന്ത്രിമാർ ഉപദേശിക്കുന്നു.ധർമ്മാത്മാവായ ഭരതൻ വിസമ്മതിക്കുന്നു.രാമനെ തിരികെക്കൊണ്ടുവന്ന് രാജ്യഭാരം ഏൽപ്പിക്കുവാൻ പോകുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ തീരുമാനം രാജ്യത്താകെ നവോന്മേഷം പകരുന്നു.

ഒരു സ്ത്രീയുടെ ദുരാഗ്രഹം ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കുമെന്ന് ഈ കഥ തെളിയിക്കുന്നു.ആ അമ്മയുടെ മകനാകട്ടെ ലക്ഷ്മണനേക്കാൾ ഭ്രാതൃഭക്തിയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്.അക്കാലത്തും ശവശരീരം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ഭാരതത്തിനുണ്ടായിരുന്നു.മന്ത്രിമാരും അനുചരന്മാരും എല്ലാവരും ധർമ്മാനുസാരികളായിരുന്നു എന്നതും ഈ കഥാസന്ദർഭം തെളിയിക്കുന്നു.കഥകളിലൂടെ കാര്യം പറയുന്ന രീതിയാണ് ഭാരതത്തിലുണ്ടായിരുന്നത്.പിന്നീട് വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രം കഥയിലൂടെ രാജകുമാരനെ മിടുക്കനാക്കിയതൊക്കെ നമ്മൾക്കറിയാം.എന്തായാലും കഥയും കാര്യവും തിരിച്ചറിയാൻ സാധിക്കണം.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayanavichinthanam/

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies