ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ ക്ഷേത്രങ്ങളും. പല ക്ഷേത്രങ്ങളും ചരിത്രത്തിൽ ബൃഹത്തായ സ്ഥാനമാണ് വഹിക്കുന്നത്. ചില ക്ഷേത്രങ്ങൾ ഇന്നും ഉയർന്ന് നിൽക്കുന്നതിന് പിന്നിൽ വലിയ കഥയുണ്ട്. ചില സുപ്രധാന ക്ഷേത്രങ്ങൾ ഭരണസംവിധാനത്തിന്റെ കരങ്ങളിലകപ്പെട്ട് നശിക്കുകയുമുണ്ടായി.
ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പുറമേ ബുദ്ധമത സ്ഥലങ്ങളും ജൈനക്ഷേത്രങ്ങളും തകർത്തവരിൽ മുൻപന്തിയിലുണ്ടായിരുന്നത് മുസ്ലീം ഭരണാധികാരികളായിരുന്നു. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളാണ് മുസ്ലീം ഭരണാധികാരികൾ തകർത്തവയിലധികവും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ദക്ഷിണേന്ത്യയെ ഇവർ ലക്ഷ്യം വെച്ചിരുന്നില്ല. ഇസ്ലാമിക ദർഗകൾ, പള്ളികൾ, ഖാൻകകൾ, മസറുകൾ, ശവകുടീരങ്ങൾ എന്നിവ നിർമ്മിക്കാനാണ് ഭരണാധികാരികൾ അതിക്രൂരമായി ഓരോ ക്ഷേത്രങ്ങളും തച്ചുടച്ചത്. അത്തരത്തിൽ നശിപ്പിക്കപ്പെട്ട ചില ക്ഷേത്രങ്ങളിതാ..
1) മാർത്താണ്ഡ സൂര്യക്ഷേത്രം, കാശ്മീർ
ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര നിർമ്മിതികളിലൊന്നാണ് ഇത്. പിശാചിന്റെ ഗുഹ എന്നർത്ഥം വരുന്ന ‘ ഷൈതാൻ കി ഗുഫ’ എന്ന പേരിലാണ് മാർത്താണ്ഡ സൂര്യക്ഷേത്രം ഇന്ന് അറിയപ്പെടുന്നത്. കാർക്കോട്ട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം. ക്രിസ്തുവിന് ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഈ ക്ഷേത്രം ജമ്മു കശ്മീരിലെ അനന്തനാഗിലാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്‌വര മുഴുവൻ കാണാവുന്ന തരത്തിൽ നിരപ്പാർന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരുന്നത്. ചെറിയ ക്ഷേത്രത്തിന് ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകളുമുള്ള ക്ഷേത്രം 220 അടി നീളത്തിലും 142 അടി വീതിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഏറെ നിഗൂഢതകൾ നിറഞ്ഞ തരത്തിലാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. അതുകൊണ്ടാണ് ഇതിന് പിശാചിന്റെ ഗുഹ എന്ന പേര് വന്നത്. എഡി അഞ്ചാം നൂറ്റാണ്ടിൽ ലളിതാദിത്യ രാജാവാണ് ഇത് നിർമ്മിച്ചത്. 600 വർഷങ്ങൾക്ക് മുൻപ് ഇസ്ലാമിക അധിനിവേശകാലത്ത് സുൽത്താൻ സിക്കന്ദർ ഷായുടെ കൈകളാൽ തകർക്കപ്പെട്ടതാണ് മാർത്താണ്ഡ സൂര്യക്ഷേത്രം. നിരവധി ദിവസമെടുത്താണ് ഈ ക്ഷേത്രം നശിപ്പിച്ചതെന്നാണ് ചരിത്രം. അത്രമാത്രം ശക്തമായിരുന്നു ഇതിന്റെ നിർമ്മാണം.
2) മോധേര സൂര്യക്ഷേത്രം, ഗുജറാത്ത്
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മോധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഷ്പാവതി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്. പത്താം നൂറ്റാണ്ടിൽ സോളങ്കിസിന് കീഴിലാണ് മോധേര സൂര്യക്ഷേത്രം പണിതത്. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയായാണ് ഈ ക്ഷേത്രത്തെയും സവിശേഷമാക്കുന്നത്. ഓരോ സ്തംഭവും അതിന്റേതായ ചരിത്രവും ലക്ഷ്യവും വഹിക്കുന്നു. 52 തൂണുകളിലായണ് മണ്ഡപം നിലകൊള്ളുന്നത്. ഇത് വർഷത്തിലെ 52 ആഴ്ചകളെ സൂചിപ്പിക്കുന്നു. വായു, ജലം, ഭൂമി, ബഹിരാകാശം എന്നിവയുമായുള്ള സൂര്യന്റെ ഐക്യത്തെ സൂചിപ്പിക്കുന്നതിനായി ചുവരുകളിൽ ആദിത്യഭഗവാന്റെ കൊത്തുപണികൾ ചെയ്തിരിക്കുന്നു.
രാമായണത്തെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രഹ്‌മഹത്യം ചെയ്തതിന് പാപങ്ങൾ കഴുകണമെന്ന വശിഷ്ഠ മുനിയുടെ ഉപദേശ പ്രകാരം ശ്രീരാമൻ ഇവിടെയെത്തിയതെന്ന് കരുതുന്നു. മോദരക് എന്ന ഗ്രാമത്തിൽ ഒരു യജ്ഞം നടത്താൻ വന്ന അദ്ദേഹം അതിനെ സീതാപൂർ എന്ന് വിളിച്ചു. പുരാണങ്ങൾ അനുസരിച്ച് ഈ പ്രദേശത്തെ ധർമ്മരൺയ എന്നും പിന്നീട് മോദെര എന്നും അറിയപ്പെട്ടു.
സ്വർണം കൊത്തിയെടുത്ത യഥാർത്ഥ വിഗ്രഹം എടുത്ത മഹ്‌മൂദ് ഗസ്‌നി കൊള്ളയടിച്ചു. പിന്നീട് സ്വർണ്ണനാണയങ്ങളാൽ പൊതിഞ്ഞ ആഴത്തിലുള്ള കുഴിയിൽ സ്ഥാപിച്ചു. ക്ഷേത്രം പുനസ്ഥാപിക്കുന്നതിന് മുൻപായി അലാവുദ്ദീൻ ഖിൽജി ക്ഷേത്രവും നശിപ്പിച്ചു. എന്നിരുന്നാലും വൈകുന്നേരത്തെ സൂര്യരശ്മികളിൽ വിഗ്രഹം ഇന്നും തിളങ്ങുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ ഭീമദേവ് രാജാവ് ഈ ക്ഷേത്രം സൂര്യന് സമർപ്പിച്ചു. ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ ആരാധന ആരംഭിച്ചെന്നും മധ്യകാലഘട്ടം വരെ ഇത് നീണ്ടുനിന്നിരുന്നതായും ചരിത്രത്തിൽ പറയുന്നു. നിലവിൽ ഇവിടെ ഇപ്പോൾ ആരാധനകൾ നടക്കുന്നില്ല. ഗുജറാത്ത് ടൂറിസം വകുപ്പ് വർഷത്തിലൊരിക്കൽ ‘ഉത്തരാർദ്ധ മഹോത്സവം’ എന്നറിയപ്പെടുന്ന മൂന്ന് ദിവസത്തെ നൃത്ത മത്സരം നടത്തുന്നു.
3) രാമജന്മഭൂമി ക്ഷേത്രം, ഉത്തർപ്രദേശ്
ഭഗവാൻ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി വിശ്വസിക്കപ്പെടുന്ന രാമന്റെ ജന്മസ്ഥലമായി അനുമാനിക്കപ്പെടുന്ന സ്ഥലമാണ് രാമജന്മഭൂമി. സരയൂ നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമന്റെ ജന്മസ്ഥലം എന്ന് രാമായണത്തിലും ഈ സ്ഥലത്തെ പറയപ്പെടുന്നു. എന്നാൽ മുഗൾ രാജാവായ ബാബറിന്റെ ജനറലുകളിലൊരാളായ മിർക്കി ബാക്കി ഈ ക്ഷേത്രം നശിപ്പിക്കുകും ബാബറി മസ്ജിദ് എന്ന പള്ളി പണിയുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ് രാമജന്മഭൂമിയെ സംബന്ധിച്ചുള്ള ഇത്തരം അവകാശവാദങ്ങൾ ഉയർന്നുവന്നതെന്നും ഈ സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നതിന് തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഗൾ രാജാക്കന്മാർ ക്ഷേത്രം പൊളിച്ചത്.
എന്നാൽ ഇവിടെ ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്നും നൂറ്റാണ്ടുകൾക്ക് മുൻപേ ഈ സ്ഥലത്ത് രാമനെ ആരാധിക്കാൻ ഉപയോഗിച്ചുവെന്നതിൽ സംശയമില്ല. പുരാവസ്തു തെളിവുകൾക്കൊപ്പം ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് വലിയ ക്ഷേത്ര താവളം തന്നെ കണ്ടെത്തിയിരുന്നു.
4) കാശി വിശ്വനാഥ ക്ഷേത്രം, ഉത്തർപ്രദേശ്
ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവക്ഷേത്രങ്ങളിൽ ഏറ്റവും പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ഈ ക്ഷേത്രം പവിത്രമായ ഗംഗയുടെ പടിഞ്ഞാറൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭഗവാൻ വിശ്വനാഥ്, വിശ്വേശ്വര എന്നീ പേരുകളിൽ അറിയപ്പെടുന്നു. 3500 വർഷത്തെ ചരിത്രം എഴുതപ്പെട്ട, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് വാരണാസിയെങ്കിലും കാശി വിശ്വനാഥിന്റെ യഥാർത്ഥ ജ്യോതിർലിംഗം ലഭ്യമല്ല. മുഗൾ ആക്രമണത്തിന്റെ ഫലമായി പഴയ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. മുസ്ലീം ഭരണാധികാരികൾ നിരവധി തവണയാണ് ഈ ക്ഷേത്രം നശിപ്പിച്ചതെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു.
മുസ്ലീം അധിനിവേശക്കാർ എഡി 1194-ൽ ക്ഷേത്രം ആദ്യമായി നശിപ്പിച്ചു. പിന്നീട് 20 വർഷത്തിനുശേഷം പുനർനിർമിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ വീണ്ടും പൊളിച്ചുമാറ്റാൻ ശ്രമിച്ചു. പതിനാറാം നൂറ്റാണ്ടിൽ അക്ബറിന്റെ ഭരണകാലത്ത് ഇത് വീണ്ടും പുനർനിർമിച്ചു. എന്നാൽ അക്ബറിന്റെ ചെറുമകനായ റംഗസീബ് 1669-ൽ ഇത് വീണ്ടും നശിപ്പിച്ച് ഇതേ സ്ഥാനത്ത് ജ്ഞാൻവാപി പള്ളി പണിതു. 1780-ൽ മറാത്താ രാജ്ഞി അഹല്യ ബായ് ഹോൾക്കറാണ് പള്ളിയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ ഇപ്പോഴുള്ള ക്ഷേത്രം പണികഴിപ്പിച്ചത്.
Comments