കുറച്ച് എരിവോ പുളിയോ കഴിച്ചാൽ അസിഡിറ്റി പ്രശ്‌നം വരുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. നെഞ്ചെരിച്ചിൽ, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും അസിഡിറ്റി വഴിവെയ്‌ക്കുന്നു. നെഞ്ചെരിച്ചിൽ പതിവാവുകയാണെങ്കിൽ ഗാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് ഡിസീസ് പോലുള്ള ഗുരുതരപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
1. ചോക്ലേറ്റ്

കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായമില്ലാതെ ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ സാധനമാണ് ചോക്ലേറ്റ്. മധുര കൊതിയന്മാരാണ് നിങ്ങൾ എങ്കിൽ ചോക്ലേറ്റ് ഇല്ലാതെ നിങ്ങളുടെ ജീവിതം തള്ളി നീക്കാൻ പ്രയാസകരമായിരിക്കും. എന്നാൽ ചിലരിൽ ചോക്ലേറ്റ് അസിഡിറ്റിയ്‌ക്ക് കാരണമാവുന്നു. അതിനാൽ ഇവ മിതമായി കഴിക്കുക.
2. സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങൾ

ഓറഞ്ച്, നാരങ്ങ മുതലായ പഴവർഗങ്ങളിൽ സിട്രസ് ആസിഡ് അടങ്ങിയിട്ടുളളതിനാൽ ഇവ അമിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റിയ്‌ക്ക് കാരണമായേക്കാം.
3. അച്ചാറുകൾ

സാധാരണയായി നാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ഒരു പദാർത്ഥമാണ് അച്ചാറുകൾ. കണ്ണിമാങ്ങാ അച്ചാർ, വെളുത്തുള്ളി അച്ചാർ, നാരങ്ങാ അച്ചാർ, അങ്ങനെ വിവിധ തരത്തിലുള്ള അച്ചാറുകൾ കടകളിൽ സുലഭമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഇത്തരം അച്ചാറുകളിൽ വിവിധ തരം പ്രിസർവേറ്റീവ്‌സുകൾ അടങ്ങിയിട്ടുണ്ട്. ധാരാളം വിനാഗിരി ഒഴിച്ച് ഉണ്ടാക്കുന്ന ഈ അച്ചാറുകൾ നിങ്ങളിൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഗുരുതരമാക്കിയേക്കാം.
4. എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ

എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക
5. കഫൈൻ

ഒരു കപ്പ് കാപ്പിയിൽ ദിവസം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ കഫൈൻ അടങ്ങിയിട്ടുള്ള കാപ്പി പോലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അസിഡിറ്റിയിലേയ്‌ക്ക് നയിച്ചേക്കാം.
















Comments