പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ മത്സരത്തിന്റെ ആവേശത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഓഗസ്റ്റ് 12-നാണ് ഇത്തവണത്തെ മത്സരം അരങ്ങേറുക. ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങളും നിർദ്ദേശങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിന് പിന്നാലെ തന്നെ ആരാകും കപ്പടിക്കുക എന്നത് സംബന്ധിച്ച ചർച്ചാ വിഷയങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. വള്ളം കളി കാണുന്നതിനായി കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഇത്തവണയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവസരം ഒരുക്കുന്നു. ബസ് ടിക്കറ്റും വള്ളം കളി കാണുന്നതിനുള്ള ടിക്കറ്റും ഉൾപ്പെടുത്തിയുള്ള പാക്കേജാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. താൽപര്യമുള്ളവർക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് വരാൻ സാധിക്കും.
ആലപ്പുഴയ്‌ക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും പ്രത്യേക സർവീസ് ഉണ്ടായിരിക്കുന്നതാണ്. നെഹ്‌റു ട്രോഫിയുടെ 500, 1,000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാകും പ്രവേശനം ലഭ്യമാകുക. മറ്റ് ജില്ലകളിൽ നിന്നും എത്തുന്നവർക്കായി പാസ് എടുക്കുന്നതിന് കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. എല്ലാ പാസുകളും ഇവിടെ നിന്നും ലഭ്യമാകും.
വള്ളംകളി ടിക്കറ്റ് വാട്‌സ്ആപ്പിൽ ബുക്ക് ചെയ്യാം
നെഹ്‌റു ട്രോഫി 2023 വള്ളംകളി ടിക്കറ്റ് വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാനാകും. ഇതിനായി 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ് ആണ് വേണ്ടത്, എത്ര പേർക്ക് എന്നിവ വാട്ട്‌സ് ആപ്പ് മെസ്സേജ് ആയി അയച്ചാൽ മതിയാകും. തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 12ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ് നിരക്ക്
ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) – 3000 രൂപ
ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) – 2500 രൂപ
റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) – 1000 രൂപ
വിക്ടറി ലൈൻ (വൂഡൻ ഗാലറി)- 500 രൂപ
ഓൾ വ്യൂ (വൂഡൻ ഗാലറി) – 300 രൂപ
ലേക് വ്യൂ (വൂഡൻ ഗാലറി) – 200 രൂപ
ലോൺ- 100 രൂപ.
ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വളളംകളി പ്രേമികൾക്കായി ടിക്കറ്റ് വിൽപനയും, ടിക്കറ്റ് ഉൾപ്പെടെ ചാർട്ടേഡ് ബസ്സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
ആലപ്പുഴ – 9895505815
ചേർത്തല – 9846507307
ഹരിപ്പാട് – 9447278494
എടത്വ – 9846475874
മാവേലിക്കര – 9446313991
കായംകുളം – 9400441002
ചെങ്ങന്നൂർ – 9846373247
















Comments