അവനെ ലോകകപ്പ് ടീമിലെടുത്താല്‍, ട്രോഫി കൈയ്യിലിരിക്കും; സഞ്ജുവിനായി വാദിച്ച് മുന്‍ ഇന്ത്യന്‍ താരം

Published by
Janam Web Desk

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ആരോക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് മലയാളി താരത്തിനായി വാദിച്ച് മുഹമ്മദ് കൈഫ് രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 കളിക്കാരുടെ അന്തിമ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന നിര്‍ണായക മൂന്നാം ഏകദിന മത്സരത്തില്‍ അര്‍ദ്ധ
സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങിയിരുന്നു. അടുത്ത മാസം അഞ്ചിന് മുമ്പ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. 15 അംഗ ടീമിനെയാകും പ്രഖ്യാപിക്കുക.

ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം വിലയിരുത്തിയതിനാല്‍ ശ്രേയസിനെയും രാഹുലിനെയും ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തുമോ എന്ന കാര്യം സംശയത്തിരിക്കെയാണ് സഞ്ജുവിനായി വാദം ഉയര്‍ത്തി ഒരു മുന്‍ താരംകൂടി രംഗത്തെത്തുന്നത്. മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീമും താരത്തിനെ പിന്തുണച്ച് രംഗത്തെയിരുന്നു.

”ഞാന്‍ സാംസന്റെ പ്രകടനത്തില്‍ വളരെയധികം സന്തോഷവാനാണ്. നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോട് അദ്ദേഹത്തിന് തിളങ്ങാന്‍ ആകൂ. മുമ്പും അത് അദ്ദേഹം ചെയ്തിട്ടുണ്ട്” കൈഫ് പറഞ്ഞു.

”കിഷനെയോ അക്‌സര്‍ പട്ടേലിനെയോ മിഡില്‍ ഓര്‍ഡറില്‍ അയക്കുന്നത് അത്ര നല്ല ആശയമല്ല. നിങ്ങള്‍ക്ക് ഇടംകൈയ്യന്‍ സ്പിന്‍ കളിക്കാനും ലെഗ് സ്പിന്‍ കളിക്കാനും സാംസണെ പോലെ ഒരാള്‍ വേണം.അദ്ദേഹം ലോകകപ്പിന് തയ്യാറാണ്” -കൈഫ് പറഞ്ഞു

 

Share
Leave a Comment