ചെന്നൈ; ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ പാകിസ്താനെ വീഴ്‌ത്തി മലേഷ്യ അരങ്ങേറ്റം ഗംഭീരമാക്കി. 3-1-നായിരുന്നു മലേഷ്യയുടെ വിജയം. ഫിർഹാൻ അസ്ഹാരിയാണ് മലേഷ്യയ്‌ക്കായി രണ്ടുതവണ വലകുലുക്കിയത്. 28,29 മിനിട്ടുകളിൽ ഫിർഹാന്റെ ഗോളുകൾ. ഷെല്ലോ സിൽവെരിയസ് 44-ാം മിനിട്ടിൽ ഗോൾ പട്ടിക പൂർത്തിയാക്കി. പാകിസ്താന്റെ അശ്വാസ ഗോൾ നേടിയത് അബ്ദുൾ റഹ്മാൻ
ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. പെനാൽറ്റി കോർണർ അടക്കം നഷ്ടപ്പെടുത്തിയാണ് ടീമുകൾ അവസരങ്ങൾ തുലച്ചത്. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേയായിരുന്നു ഫിർഹാന്റെ അക്രോബാറ്റിക് ഷോട്ടിൽ പാകിസ്താന്റെ വല തുളച്ച ആദ്യ ഗോൾ പിറന്നത്.ഇതോടെ മലേഷ്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ആദ്യപകുതിക്ക് ശേഷമെത്തിയ പാകിസ്താൻ ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അതേസമയം മത്സരം കൈവിട്ടന്നറിഞ്ഞതോടെ പരുക്കൻ കളിയിലേക്ക് തിരിഞ്ഞ പാകിസ്താൻ കളിക്കാർ പരിക്കിനും വിധേയരായി.
Comments