ആർസിബി എന്ന 'മിത്ത്' ഇത്തവണ കപ്പടിക്കും..! ഉപദേശകനായി മിസ്റ്റർ 360 എത്തും, മുഖ്യപരിശീലകനായി ആന്ഡി ഫ്‌ളവറും
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർസിബി എന്ന ‘മിത്ത്’ ഇത്തവണ കപ്പടിക്കും..! ഉപദേശകനായി മിസ്റ്റർ 360 എത്തും, മുഖ്യപരിശീലകനായി ആന്ഡി ഫ്‌ളവറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു. സിംബാബ്വെയുടെ ഇതിഹാസ താരം ആൻഡി ഫ്ളവറിയാണ് ആർസിബിയുടെ പുതിയ പരിശീലകൻ. മൈക്ക് ഹെസ്സണെ പുറത്താക്കിയാണ് ആർസിബി പുതിയ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ കളത്തിലിറക്കിയിരിക്കുന്നത്. ഹെസ്സൺ ഈ മാസം അവസാനം സ്ഥാനമൊഴിയും. സ്ഥാനമൊഴിയുന്ന ഡയറക്ടർക്ക് പകരമായി ആർസിബിയുടെ ഇതിഹാസതാരം എ.ബി ഡിവില്ലേഴ്‌സും ടീമിലേക്കെത്തുമെന്നാണ് സൂചന.

മുഖ്യപരിശീലക സ്ഥാനമാണ് ആൻഡി ഫ്‌ലവറിന് നൽകുക. ഹെസ്സണ് കീഴിൽ ആർസിബിയുടെ മുഖ്യപരീശിലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളും ഈ മാസം അവസാനത്തോടെ ടീം വിടും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് അടക്കമുള്ള താരങ്ങൾ ആൻഡി ഫ്‌ലവറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ ആർസിബി പരിശീലകനാവാൻ ഫ്‌ലവർ സമ്മതം മൂളുകയായിരുന്നുവെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

ആൻഡി ഫ്‌ലവറിന് പകരം ജസ്റ്റിൻ ലാംഗറെ ലഖ്‌നൗ പരിശീലകനായി നിയമിച്ചതോടെയാണ് ആൻഡി ഫ്‌ലവർ ആർസിബിയിലേക്ക് കൂട്മാറിയെത്തുന്നത്. താരത്തിന് കീഴിൽ ലഖ്‌നൗ രണ്ട് സീസണുകളിൽ പ്ലേ ഓഫ് കടന്നിരുന്നു. രാജ്യാന്തര ടി20 ലീഗുകളിൽ പരിശീലകനായി ദീർഘനാളത്തെ അനുഭവ സമ്പത്തുള്ളയാളാണ് ആൻഡി ഫ്‌ലവർ. കഴിഞ്ഞ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഉപദേശകനുമായിരുന്നു ആൻഡി ഫ്ളവർ.

Tags: IPL
ShareTweetSendShare

More News from this section

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

Latest News

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies