ശക്തിയും ശരീരവടിവും ചലനനിയന്ത്രണവും വേഗതയും ആവശ്യമായ ഒരു കായിക ഇനമാണ് ജിംനാസ്റ്റിക്‌സ്. കുതിരപ്പുറത്ത് കയറുന്നതും ഇറക്കുന്നതും സുഗമമാക്കാൻ പ്രാചീന ഗ്രീക്ക് ജനത പരിശീലിച്ചിരുന്ന വ്യായമമുറയായിരുന്നു ജിംനാസ്റ്റിക്‌സ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, എയ്‌റോബിക് ജിംനാസ്റ്റിക്‌സ്, റിതമിക് ജിംനാസ്റ്റിക്‌സ് തുടങ്ങി വിവിധ വ്യത്യസ്ത ഇനങ്ങളുണ്ട്.
പാശ്ചാത്യ ഭാഷയിൽ ജിംനാസ്റ്റിക്‌സ് എന്നൊക്കെ പറഞ്ഞാലും നമ്മൾ മലയാളികൾക്ക് മനസിലാകുന്നത് ‘ മലക്കം മറിച്ചിലാണ്’! ഫ്രണ്ട് ടക്ക് അല്ലെങ്കിൽ ഫ്രണ്ട് ഫ്ലിപ്പ് എന്നാണ് മലക്കം മറിച്ചിലിനെ ജിംനാസ്റ്റിക് ഭാഷയിൽ പറയുക. പിൻവലിക്കാനുള്ള കരുത്തും വഴക്കവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ മാത്രമാണ് ഈ വ്യായമമുറ അഭ്യസിക്കാൻ കഴിയുകയുള്ളൂ. ക്ഷമമയും പരിശീലനവും ഉണ്ടെങ്കിൽ എത്ര പ്രൊഫഷണലിനെയും മലക്കം മറിയുന്നതിൽ നമ്മുക്ക് തോൽപ്പിക്കാവുന്നതെയുള്ളൂ. പരിക്കുകൾ ഇല്ലാതെ, കൃത്യമായി മലക്കം മറിയാൻ ഇങ്ങനെ ചെയ്‌തോളൂ..
1) നിവർന്ന് നിൽക്കുക. തുടർന്ന് കാലുകൾ ഒരുമിച്ച് വെയ്‌ക്കുക. കൈകൾ തലയ്‌ക്ക് മുകളിൽ ഉയർത്തുക. ഇങ്ങനെ ചെയ്യുന്നതോടെ ശരീരം ഒരു നേർരേഖയിൽ നിൽക്കുന്നത് പോലെ അനുഭവപ്പെടും. ഇനി കൈകൾ കഴിയുന്നേ്രത ഉയരത്തിൽ നീട്ടുക.
2) കാൽമുട്ടുകൾ കഴിയുന്നത്രേ നേരെയാക്കുക. കൈകളും തലയും കുനിച്ച് താഴേയ്‌ക്ക് ബലം കൊടുക്കുക. ശരീരവും കാലും ഒരേ വരിയിലാക്കും വിധമാകണം കുനിയാൻ. അരയിൽ ബലം കൊടുക്കാതെ വേണം ഇത് ചെയ്യാൻ. കൈകൾ താഴെയ്‌ക്ക് ആക്കുന്നതോടെ തറയിൽ ബലം കൊടുത്ത് കൈ ഉറപ്പിക്കുക.
3) വിരലുകൾ കുത്തി, പിന്നാലെ കൈകളും തറയിൽ കുത്തുക. തുടർന്ന് അരയ്‌ക്ക് മുകളിലോട്ടുള്ള ഭാഗം ചെറുതായി ഉയർത്തണം. ഇതിനിടയിൽ കാലുകൾ നേരെ തന്നെയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാലുകൾ ഉയർത്താൻ പാടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴുത്ത് ഉളുക്കാതിരിക്കുന്നതിനായി താടി നെഞ്ചിലേക്ക് നീക്കേണ്ടതാണ്.
4) തുടർന്ന് വളരെ പതിയേ വേണം ഫ്ലിപ്പ് ചെയ്യാൻ. ഈ ഘട്ടം വളരെ നിർണായകമാണ്. ഫ്ലിപ്പ് ചെയ്യുമ്പോൾ കാലുകൾ നേരെ വെയ്‌ക്കണം. പുറകിലേക്ക് ഉരുളുമ്പോൾ കൈകൾ ചെറുതായി വളയ്‌ക്കണം, കാൽമുട്ടുകൾ നെഞ്ചിലേക്ക് തിരിക്കണം. മുന്നോട്ട് ഉരുളുമ്പോൾ കാൽമുട്ടുകളിൽ പിടിക്കണം.
5) പുറകിൽ നിന്ന് ലംബ സ്ഥാനത്തേക്ക് ഉരുളുമ്പോൾ പാദങ്ങളിൽ പിടിക്കുക. പാദങ്ങൾ തറയിൽ പതിയുന്ന ഉടൻ എഴുന്നേൽക്കുമ്പോൾ തലയ്‌ക്ക് മുകളിൽ കൈകൾ ഉയർത്തണം.
6) ഫ്രണ്ട് ഫ്ലിപ്പിന് ശേഷം സ്വയമേ പൂർവ്വ സ്ഥിതിയിലേക്ക് വരും മുൻപ് ചാടുക. തുടർന്ന് ശരീരം കഴിയുന്നേ്രത നേരെയാക്കുക. ചാടുമ്പോൾ കൈകൾ നിലത്തേക്ക് ആയുക. കൈകൾ തറയിൽ തൊടുമ്പോൾ സാധാരണ ഫ്രണ്ട് റോളിലേക്ക് എത്തണം.
Comments