വാക്ക് മാറ്റിയിട്ട് കാര്യമില്ല, മാപ്പ് പറയുക തന്നെ വേണം; ഭഗവാൻ മിത്താണെങ്കിൽ സർക്കാരെന്തിന് ഭഗവാന്റെ പണമെടുക്കുന്നു?- കെ. സുരേന്ദ്രൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്ക് മാറ്റിയിട്ട് കാര്യമില്ല, മാപ്പ് പറയുക തന്നെ വേണം; ഭഗവാൻ മിത്താണെങ്കിൽ സർക്കാരെന്തിന് ഭഗവാന്റെ പണമെടുക്കുന്നു?- കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആസൂത്രിതമായി ഒരു വിഭാഗത്തെ അധിക്ഷേപിക്കാനുള്ള പദ്ധതിയാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ തല്ലിക്കെടുത്തുക എന്നത് പാർട്ടിയുടെ പതിവ് പരിപാടിയാണെന്നും ക്ഷേത്രങ്ങളും വിശ്വാസങ്ങളും മിത്താണെങ്കിൽ എന്തിനാണ് ദേവസ്വം ബോർഡിന്റെ പണം സർക്കാരെടുക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആസൂത്രിതമായ ഹിന്ദുവേട്ടയാണിത്. ഹിന്ദുവിശ്വാസത്തെ തല്ലിത്തകർക്കാൻ പലപ്പോഴും സിപിഎം ശ്രമിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളുടെ കാലത്തും ഇത് തന്നെയാണ് ഉണ്ടായത്. ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്ന് ആ വിളക്ക് കാണുന്നിടത്താണോ ആശാൻ ഇരിക്കുന്നതെന്ന് ചോദിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പാക്കാൻ തിടുക്കം കാണിച്ച മുഖ്യമന്ത്രി. എല്ലാ ക്ഷേത്രങ്ങളും വിശ്വാസങ്ങളും മിത്താണെങ്കിൽ എന്തിനാണ് ദേവസ്വം ബോർഡിന്റെ പണം സർക്കാരെടുക്കുന്നത്. ദേവസ്വം ഭരണം എന്തിനാണ് നടത്തുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ തല്ലിക്കെടുത്തുക എന്നുള്ളത് പാർട്ടിയുടെ പതിവ് പരിപാടിയായി മാറികൊണ്ടിരിക്കുകയാണ്. നാമജപയാത്ര നടത്തിയവർക്കെതിരെ കേസെടുക്കുന്നു. എന്നാൽ മതഭീകരവാദ ശക്തികൾക്കെതിരെ കേസില്ല. ആയുധ പരിശീലന കേന്ദ്രങ്ങളിൽ കേസില്ല, ഭീകരവാദ സംഘടനകൾക്കെതിരെ കേസില്ല, ഇത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വിരുദ്ധമായാണ് നടക്കുന്നത്. ഗോവിന്ദൻ വാക്ക് മാറ്റി പറഞ്ഞത് കൊണ്ട് കാര്യമില്ല ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുക തന്നെ ചെയ്യണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഷംസീറിന്റെ മതനിന്ദാ പരാർശം ഹിന്ദു സമാജത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന പരമാർശത്തിൽ നിന്ന് ഒരിഞ്ച് പോലും പുറകിലേക്ക് പോകില്ലെന്ന സിപിഎമ്മിന്റെ നിലപാട് ഒരു സമൂഹത്തിനെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. അങ്ങേയറ്റം ധിക്കാരപരമായ നിലപാടാണ് സിപിഎം ആവർത്തിക്കുന്നത്. ഒരു മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മനഃപൂർവ്വം നടത്തിയ പരാമർശമാണിത്. നിയമവ്യവസ്ഥ അനുസരിച്ച് ഏതൊരു മതത്തെയും ആചാരങ്ങളെയും പരസ്യമായി അപമാനിക്കുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്. സമൂഹത്തിന് അസ്വസ്ഥത ഉണ്ടാക്കുക. കലാപത്തിന് ആഹ്വാനം ചെയ്യുക, മതസ്പർദ്ധ വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷംസീറിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വസ്തുതയ്‌ക്ക് നിരക്കാത്ത പരാമർശങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു.

Tags: K SurendranAN Shamzeer
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies