റായ്പൂർ: ഛത്തീസ്ഗഡിലെ രണ്ട് കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി. സൂരജ്പൂരിലെ ഭട്ഗാവിലെ സിൽഫിലി പ്രദേശത്ത് സംഘടിപ്പിച്ച ഘർ വാപ്സി ചടങ്ങിൽ വെച്ചാണ് ഒൻപത് പേർ സ്വന്തം ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്. ശിവക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങുകൾ രുദ്രാഭിഷേകത്തോടെയാണ് ആരംഭിച്ചത്. ജംഷ്പൂർ രാജകുടുംബത്തിലെ പ്രബൽ പ്രതാപ് ജൂദേവ് മടങ്ങിയെത്തിയവരെ ഗംഗാജലം അഭിഷേകം ചെയ്ത് വിശ്വാസത്തിലേക്ക് തിരികെ ആനയിച്ചു. ഛത്തീസ്ഗഡിലെ അഖില ഭാരതീയ ഘർ വാപ്സി അഭിയാൻ മേധാവിയാണ് പ്രബൽ ജുദേവ്.
”മിഷനറിമാരും ജിഹാദികളും വൻ വാഗ്ദാനങ്ങൾ നൽകിയാണ് ഗോത്രവർഗക്കാരെ മതപരിവർത്തനം ചെയ്യുന്നത്. ഛത്തീസ്ഗഡിലെ മതപരിവർത്തനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗ ജിഹാദ് തുടങ്ങിയ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ നമ്മുക്ക് സാധിക്കണമെന്നും” – പ്രബൽ ജുദേവ് പറഞ്ഞു
ഈ വർഷം ഏപ്രിലിൽ ദുർഗിലെ ജവഹർ നഗറിൽ നടന്ന ഘർവാപസി ചടങ്ങിൽ നൂറോളം കുടുംബങ്ങളാണ് ക്രിസ്തുമതത്തിൽ നിന്ന് സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്. നേരത്തെ ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിൽ നടന്ന സമാനമായ മറ്റൊരു ചടങ്ങിൽ 300 ഓളം കുടുംബങ്ങളിലെ 1100 ഓളം പേരാണ് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയത്.
Comments