സിനിമ കഥയെ പോലും വെല്ലുന്ന തരത്തിലുള്ള കൊലപാതക ശ്രമത്തിന്റെ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് കേരളം. പത്തനംതിട്ട പരുമലയിൽ നഴ്‌സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ യുവതി സ്വീകരിച്ച മാർഗം എയർ എംബോളിസമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. നമ്മുക്ക് അത്ര സുപരിചിതമല്ലാത്ത ഈ എയർ എംബോളിസത്തെ പരിചയപ്പെടാം, ജാഗ്രത പാലിക്കാം!
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയർ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്. ശ്വാസകോശം അമിതമായി വികസിച്ച് ഹൃദയാഘാതം സംഭവിക്കാനുള്ള സാദ്ധ്യതയാണ് കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തി വിടുമ്പോഴുണ്ടാകുന്ന അപൂർവ സങ്കീർണതയാണ് വെനസ് എയർ എംബോളിസം. രക്തക്കുഴലുകളെ തടസപ്പെടുത്തുകയും രക്തയോട്ടം നിർത്തുകയും അതുവഴി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്‌കൂബ ഡൈവിംഗ് സമയത്ത് എയർ എംബോളിസത്തിന് സാധ്യതയുണ്ട്. നീന്തുന്നതിനിടയിൽ അധികം പേർക്കും മരണസംഭവിക്കാനുള്ള കാരണവും ഇതുതന്നെയാണ്. റേഡിയോളജി നടപടിക്രമങ്ങൾ, കാർഡിയോ സർജറികൾ, ന്യൂറോ സർജറി തുടങ്ങിയ നിർണായക ശസ്ത്രക്രിയകളുടെ ഭാഗമായി എയർ എംബോളിസം സംഭവിക്കാവുന്നതാണ്. ചില കുത്തിവെയ്പ്പുകൾ എടുക്കുന്നതിന്റെ ഫലമായും ഇത് സംഭവിക്കാറുണ്ട്. തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ തടഞ്ഞ് മരണത്തിലേക്ക് തള്ളിവിടാനായി 2-3 മില്ലി വായു മാത്രമാണ് ആവശ്യമുള്ളത്.
ശസ്ത്രക്രിയക്കിടയിലാണ് എയർ എംബോളിസം സംഭവിക്കുന്നതെങ്കിൽ ഹൈപ്പോടെൻഷൻ, ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടാവുന്നതാണ്. ധമനികളിലാണ് എയർ എംബോളിസം സംഭവിച്ചിരിക്കുന്നതെങ്കിൽ ബോധം ക്ഷയം, മലബന്ധം,വിറയൽ, ശരീര പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു, മരവിപ്പ്, പക്ഷാഘാതം, കടുത്ത ക്ഷീണം, കൈകാലുകളിൽ ബലഹീനത, കാഴ്ച വൈകല്യങ്ങൾ, ശ്രവണ വൈകല്യങ്ങൾ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, രക്തം കലർന്ന കഫം, എംഫിസെമ തുടങ്ങിയ ശ്വാസകോശത്തിന്റെ അമിത വികാസത്തിന്റെ മറ്റ് അനന്തരഫലങ്ങളുടെ ലക്ഷണങ്ങളും ഉണ്ടാകാം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കിൽ ഹൃദയ, ശ്വാസകോശം , നാഡിവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.
ശരീരത്തിലെ ആഴത്തിലുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് ഡീപ് വെയ്ൻ ത്രോംബോസിസ്. ഈ ധമനികളിലെ ക്ലോട്ടുകൾ രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തിലെത്തിപ്പെട്ട് ഇവിടെ നിന്നുള്ള രക്തമൊഴുക്കിനെ തടയുന്നതിനെയാണ് പൾമനറി എംബോളിസം. കാലുകളിൽ നീർക്കെട്ട്, കണങ്കാലിൽ ആരംഭിച്ച് പിന്നീട് കാലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന വേദന, തലക്കറക്കം, ബോധക്ഷയം, വർദ്ധിച്ച് ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസഗതി എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.















