ഓക്ക്‌ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ആവേശമിനി നോക്കൗട്ട് ഘട്ടത്തിലേക്ക്. 48 മത്സരങ്ങൾ നീണ്ട ഗ്രൂപ്പ് ഘട്ടത്തിന് വിരാമമിട്ട് വീറും വാശിയും മുറുകിയ റൗണ്ട് 16 നാണ് ഇന്ന് തുടക്കമാകുന്നത്. നോക്കൗട്ടിൽ തോൽവി വഴങ്ങിയാൽ പിന്നീട് അവസരങ്ങളില്ല. ഇന്ന് നോക്കൗട്ടിൽ രണ്ട് മത്സരങ്ങളാണ് അരങ്ങേറുക.
രാവിലെ 10.30 ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ സ്‌പെയിനും സ്വിറ്റ്‌സർലൻഡും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ നിന്ന് ചാമ്പ്യൻമാരായെത്തിയ ടീമാണ് സ്വിറ്റ്‌സർലൻഡ്. മൂന്ന് കളികളിൽ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായാണ് നോക്കൗട്ടിൽ പന്തുതട്ടാൻ ടീമിറങ്ങുന്നത്. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരാണ് സ്‌പെയിൻ. രണ്ട് വിജയവുമായി ആറ് പോയിന്റോടെയാണ് ടീം പ്രീക്വാർട്ടറിന് യോഗ്യത നേടിയത്.
ഇന്ന് നടക്കുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരം ഏഷ്യൻ കരുത്തരായ ജപ്പാനും നോർവേയും തമ്മിലാണ്. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം. ഗ്രൂപ്പ് എയിൽ നിന്ന് ആതിഥേയരായ ന്യൂസിലൻഡും നോർവേയും നാല് പോയിന്റ് വീതം നേടിയിരുന്നു. ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നോർവെ ന്യൂസിലൻഡിനെ മറികടക്കുകയായിരുന്നു. സ്വിറ്റ്‌സർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിന് യോഗ്യത നേടി.
















Comments