കാസർകോട്: നിസ്‌കരിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കാസർകോട് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയെയാണ് കാസർകോട് പോലീസ് അറസ്റ്റ് ചെയ്തതത്. പള്ളിയിൽ നിസ്‌കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്‌ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ലൈംഗിക താത്പര്യത്തോടെ ഇയാൾ മറ്റ് വിദ്യാർത്ഥികളെയും സ്പർശിച്ചെന്ന് മദ്രസയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു.
ഇത്തരത്തിൽ പ്രതിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് അറസ്റ്റ്.
Comments