കോഴിക്കോട്: ഗതാഗത തടസ്സം സൃഷ്ടിച്ച കാർ മുന്നിൽ നിന്ന് മാറി കിട്ടാൻ ഹോണടിച്ചതിന് ഡോക്ടറെ ക്രൂരമായി യുവാവ് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പേരാമ്പ്ര സ്വദേശി ജിദാത്തിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം ഒന്നാം തീയതി സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ക്രിസ്ത്യൻ കോളജ് സിഗ്‌നൽ ജംഗ്ഷനിലെ ഫ്രീ ടേണിൽ തടസ്സം സൃഷ്ടിച്ചുനിന്ന കാർ മുന്നിൽ നിന്ന് മാറാനാണ് ഡോക്ടർ ഹോൺ മുഴക്കിയത്. മുന്നിലെ കാറിൽ നിന്നിറങ്ങിയ യുവാവ് ഡോക്ടറുമായി വഴക്കിടുകയായിരുന്നു. ഡോക്ടർ നിർത്താതെ ഇയാളുടെ കാർ ഓവർടേക്ക് ചെയ്ത് പോയി. എന്നാൽ പിന്തുടർന്നെത്തിയ യുവാവ് ഡോക്ടറുടെ കാർ തടയുകയും ഇറങ്ങിച്ചെന്ന് മർദിക്കുകയുമായിരുന്നു.
Comments