വാരണാസി : ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംഘം വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി മന്ദിരത്തിൽ നടത്തുന്ന സർവ്വേ തുടരുന്നു . കഴിഞ്ഞ ദിവസം നടന്ന സർവ്വേയിൽ സമുച്ചയത്തിന്റെ ചുമരുകളിലും തൂണുകളിലും കൊത്തിയ ത്രിശൂലം, സ്വസ്തിക, മണി, പുഷ്പം തുടങ്ങിയ ഹിന്ദു ചിഹ്നങ്ങൾ കണ്ടെത്തിയിരുന്നു . ഇത് സംഘം ക്യാമറകളിൽ പകർത്തിയിട്ടുണ്ട് .സർവേയിൽ, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) വഴി, അടിത്തട്ട് വരെയ്‌ക്കും അന്വേഷണം നടത്തുന്നുണ്ട് .
രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 9 മണി മുതൽ സർവ്വേ ആരംഭിച്ചു. ഹിന്ദു ക്ഷേത്രമായ വിശ്വേശ്വർ മഹാദേവ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണോ മസ്ജിദ് എന്ന് കണ്ടെത്തുകയാണ് സർവ്വേയുടെ ലക്ഷ്യം. എന്നാൽ മുസ്ലീം വിഭാഗവും സർവേയിൽ പങ്കെടുക്കാൻ തയ്യാറായെങ്കിലും നിലവറയുടെ താക്കോൽ കൈമാറാൻ വിസമ്മതിക്കുകയാണ്.
എഎസ്ഐ സംഘം പള്ളിക്കകത്തും സർവേ നടത്തുന്നുണ്ട്. എന്നാൽ നിലവറയുടെ താക്കോൽ എന്തിന് നൽകണമെന്നാണ് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ ചോദിക്കുന്നത് .വെള്ളിയാഴ്ച ക്ഷേത്രത്തിന്റെ ചുമരുകളിലും മേൽക്കൂരകളിലും എല്ലാം ഹിന്ദു ചിഹ്നങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട് . എന്നാൽ താക്കോൽ നൽകാത്തതിനാൽ നിലവറയിൽ സർവ്വേ നടത്താൻ കഴിഞ്ഞില്ല. നിലവറയിൽ പരിശോധന നടത്തിയാൽ കൂടുതൽ തെളിവുകൾ ലഭിച്ചേക്കുമെന്ന് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
വാരണാസി ജില്ലാ കോടതി എഎസ്‌ഐ സർവേയുടെ കാലാവധി 4 ആഴ്ചയായി നീട്ടിയിട്ടുണ്ട് .
Comments