തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ സെന്ററുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. സർക്കാർ അനുവദിച്ചതിന്റെ പതിന്മടങ്ങ് സേവന ഫീസ് ചില അക്ഷയ സെന്ററുകൾ ഈടാക്കുന്നതായി കണ്ടെത്തി.
ക്രമക്കേടുകൾക്ക് ജില്ലാ അക്ഷയ സെന്റർ ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പലയിടത്തും പരാതി രജിസ്റ്റർ പോലുമില്ല. ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല. സർക്കാർ നിഷ്‌കർഷിക്കുന്ന ഉപകരണങ്ങൾ പല അക്ഷയ കേന്ദ്രങ്ങളിലും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.
ഓപ്പറേഷൻ ഇ സേവ എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്.
Comments