ജമ്മു കശ്മീർ: രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ ദിവസം കുൽഗാമിൽ ഭീകരരുമായുളള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കുൽഗാമിലെ ഹലൻ വനമേഖലയിൽ കൂടുതൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന സേന തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മൂന്ന് ഭീകരരെ വധിക്കാനായത്.
ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റമുട്ടലിൽ കലാശിച്ചത്. ഇതിനിടെയിലാണ് സൈനികർക്ക് ഗുതുതരമായി പരിക്കേറ്റത്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments