ന്യൂഡൽഹി; രണ്ടാം ടി20ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി വിൻഡീസിലെ ഇന്ത്യൻ ഹൈകമ്മീഷണർ. ഡോ. കെ.ജെ ശ്രീനിവാസ ഒരുക്കിയ വിരുന്നിൽ പരിശീലകരും സപ്പോർട്ടിംഗ് സ്റ്റാഫ് അടക്കമുള്ളവർ പങ്കെടുത്തു.
ഹൈകമ്മീഷണറുടെ കുടുംബം അടക്കം പങ്കെടുത്ത വിരുന്ന് ശനിയാഴ്ച രാത്രിയാണ് സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഗയാനയിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യപരിശീലകന്‍ ദ്രാവിഡും ക്യാപ്റ്റന്‍ ഹാര്‍ദികും മലയാളി താരം സഞ്ജുവുമടക്കമുള്ളവര് വിരുന്നിനെത്തി.
ആദ്യ ടി20യിലെ നാല് റൺസ് തോൽവിയെ മറികടക്കാൻ ശ്രമിക്കുന്ന ടീമിന് ഇന്നത്തെ മത്സരം നിർണായകമാണ്. ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ല. വിമർശനങ്ങളുടെ മുനയൊടിക്കാൻ ഇന്ത്യ സംഘത്തിന് ഇന്നത്തെ വിജയം മികച്ച പ്രകടനവും അനിവാര്യമാണ്.
Comments