മുംബൈ: 2028വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്‍ക്കായുള്ള ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വില്‍പ്പന നടത്തുന്നതിലൂടെ ബിസിസിഐ ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8200 കോടി രൂപ) വരുമാനം.88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ ലേലത്തിന് വയ്ക്കുന്നത്. മത്സരമൊന്നിന് 70 കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് സൂചന.
ആകെ 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണുള്ളത്.2018 മുതല്‍ 2023 വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സ്റ്റാര്‍ ഇന്ത്യയില്‍ നിന്ന് ബിസിസിഐ 944 മില്യണ്‍ ഡോളര്‍ (2018ലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 6138 കോടി രൂപ) നേടിയിട്ടുണ്ട്. ടിവി, ഡിജിറ്റല്‍ സംപ്രേഷണം ഉള്‍പ്പെടെ ഒരു മത്സരത്തിന് 60 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ബിസിസിഐ നേടിയത്. എന്നാല്‍ ഇത്തവണ ഡിജിറ്റല്‍, ടിവി സംപ്രേഷണാകാശം വില്‍പ്പന വെവ്വേറെ നടത്താണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ (പുരുഷ-വനിത) ഹോം മത്സരങ്ങള്‍ക്കായി ഡിസ്നി-സ്റ്റാറും റിലയന്‍സ്-വയാകോമും തമ്മിലാണ് പ്രധാന മത്സരം പോരാട്ടം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം ഇത്തരത്തിലായിരുന്നു കഴിഞ്ഞ തവണ ബിസിസിഐ വില്‍പ്പന നടത്തിയത്. ഇതുവഴി ആകെ 48,390 കോടി രൂപ ബിസിസിഐ നേടിയിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറും, ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം റിലയന്‍സിന്റെ വയാകോം 18ഉം ആയിരുന്നു സ്വന്തമാക്കിയത്.
Comments