രാജസ്ഥാനിൽ കോൺഗ്രസ് എം.എൽ.എ ബാബുലാൽ ഭൈരവയുടെ അനന്തരവൻ പീഡന കേസിൽ അറസ്റ്റിൽ. പീഡനം ചിത്രീകരിച്ച് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ച വിരേന്ദ്ര ഭൈരവയാണ് പിടിയിലായത്.ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ കുടുക്കിയത്. യുവതി കോടതിയെ സമീപിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായത്.
യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്ന ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇവര്‍ നടത്തിയിരുന്നു ബ്യൂട്ടി പാർലറിലും പോയിരുന്ന ഇയാൾ എം.എൽ.എയുടെ പേര് പറഞ്ഞാണ് സ്വാധീനിച്ചിരുന്നത്. ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
പീഡനം പുറത്ത് പറയാതിരിക്കാൻ കൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പുറത്തുപറഞ്ഞാൽ മകനെയും ഭർത്താവിനെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ യുവതി വിവരം ഭർത്താവിനോട് പറഞ്ഞു. പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. കൂടാതെ എം.എൽ.എയുടെ ഇടപെടലിൽ ഇരുവരെയും ഭീഷണിപ്പെടുത്തി. യുവാവിനെ കള്ള കേസിൽ പ്രതിയാക്കുകയും ചെയ്തു. പിന്നീടാണ് ഇവർ കോതിയെ സമീപിക്കുന്നത്.
Comments