സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിന് കിരീടം. ആവേശകരമായ ഫൈനലിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയി പൊരുതി തോൽക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. സ്കോർ 8-21, 23-21, 20-22.
സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രണോയി കളിക്കാനിറങ്ങിയത്. ആദ്യ ഗെയിമിൽ ചൈനീസ് താരം പ്രണോയിയെ അനായാസം തോൽപ്പിച്ചു. പക്ഷേ ഒരിക്കൽ പോലും ചൈനീസ് താരത്തിന് നേരെ വെല്ലുവിളി ഉയർത്താൻ പ്രണോയിക്ക് കഴിഞ്ഞില്ല.
ആദ്യ ഗെയിം കൈവിട്ട പ്രണോയ് 23 പോയിന്റ് നേടേണ്ടി രണ്ടാം ഗെയിം സ്വന്തമാക്കി. പിന്നാലെ അവസാന ഗെയിമിലെ ചങ്കിടിപ്പിക്കുന്ന നിമിഷങ്ങൾക്ക് ശേഷം 22-20ന് പ്രണോയ് ചൈനീസ് താരത്തിനോട് കീഴടങ്ങി.
മലേഷ്യൻ ഓപ്പണിൽ വെങ് യാങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് കിരീടം നേടിയത്. സെമിയിൽ ഇന്ത്യയുടെ പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് ഫൈനലിൽ കടന്നത്. ആദ്യമായാണ് പ്രണോയ് ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്നത്. ജയിച്ചാൽ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന നേട്ടവും പ്രണോയിയെ കാത്തിരുപ്പുണ്ടായിരുന്നു.
Comments