മുഖ്യമന്ത്രി പദം ഒഴിയണമെന്നുണ്ട്, പക്ഷെ ഈ കസേര സമ്മതിക്കുന്നില്ല; തുറന്നുപറയുന്നത് അപാര ധൈര്യമുള്ളത് കൊണ്ടു മാത്രം: അശോക് ഗെഹ്‌ലോട്ട്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി പദം ഒഴിയണമെന്നുണ്ട്, പക്ഷെ ഈ കസേര സമ്മതിക്കുന്നില്ല; തുറന്നുപറയുന്നത് അപാര ധൈര്യമുള്ളത് കൊണ്ടു മാത്രം: അശോക് ഗെഹ്‌ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതിനെക്കുറിച്ച് മനസുതുറന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സ്ഥാനമൊഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിട്ടകന്ന് പോകുന്നില്ലെന്ന് ഗെഹ്‌ലോട്ട് വെളിപ്പെടുത്തി. ഇത് തുറന്നുപറയാൻ അസാമാന്യ ധൈര്യം തന്നെ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

രാജസ്ഥാനിൽ 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച മുഖ്യമന്ത്രി കസേരയ്‌ക്കുള്ള വടംവലി ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് ഗെഹ്‌ലോട്ടിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സച്ചിൻ പൈലറ്റുമായി നിരവധി തവണ ഇടയേണ്ടി വന്നെങ്കിലും ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകി സമവായത്തിലെത്തുകയായിരുന്നു. ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരമാണ് താൻ മുഖ്യമന്ത്രി പദത്തിലിരിക്കുന്നതെന്ന വാദത്തിലാണ് ഗെഹ്‌ലോട്ട് ഉറച്ചുനിന്നിരുന്നത്.

അടുത്തിടെ ജയ്പൂരിൽ വച്ച് നടന്ന ചടങ്ങിലാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് നിലപാടറിയിച്ചത്. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്‌ക്കണമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഈ പോസ്റ്റ് തന്നെ വിട്ട് പോകാൻ തയ്യാറാവുന്നില്ലെന്നതാണ് രാജി വയ്‌ക്കാത്തതിന് കാരണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് തനിക്ക് സ്വീകാര്യമാണ്. തനിക്ക് ചുമതല ഒഴിയണമെന്നുണ്ട്, പക്ഷെ മുഖ്യമന്ത്രി കസേരയാണ് തന്നെ വിട്ടുപോകാൻ അനുവദിക്കാത്തതെന്ന് തുറന്നുപറയാൻ അപാര ധൈര്യം തന്നെ വേണം. മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്ത സോണിയാ ഗാന്ധിയുടെ തീരുമാനം ചെറിയ കാര്യമായി കണക്കാക്കുന്നില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ സച്ചിൻ പൈലറ്റുമായി വീണ്ടും അസ്വാരസ്യം ഉടലെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള പരസ്യ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.

Tags: rajasthanChief MinisterAshok Gehlot
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies