പാലക്കാട് : സേവാഭാരതി പാലക്കാട് വാർഷിക പൊതു യോഗം 06/08/2023 ന് താരേക്കാട് റോട്ടറി ഹാളിൽ നടന്നു. സേവാഭാരതി പാലക്കാട് അധ്യക്ഷൻ ശ്രീ സുധാകർ അങ്ങേപ്പാട്ട് അധ്യക്ഷനായിരുന്നു. ചടങ്ങിന് ശ്രീ ബാലചന്ദ്രൻ സർ, അരവിന്ദാക്ഷൻജി, എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.ശ്രീമതി ശ്യാമ സുധാകർ സ്വാഗതം ആശംസിച്ചു.
സേവാഭാരതി പാലക്കാട് സെക്രട്ടറി ശ്രീ പ്രമോദ് പി റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റ് അവതരണം ട്രഷറർ ശ്രീ രാകേഷ് നായർ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എം ഹരീഷ് , ജില്ലാ ഉപാധ്യക്ഷ ശ്രീമതി മൃദുല എം ദേശീയ സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി ശ്രീമണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ആരോഗ്യ പ്രവർത്തകരായ ശ്രീ മുരുകേശൻ, ശിവകുമാർ, സംസ്ഥാന കളരിപയറ്റ് വിജയി നവനീത് കൃഷ്ണൻ എന്നിവരെ ആദരിച്ചു.
സേവാഭാരതി പാലക്കാട് സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് – ശ്രീ സുധാകർ അങ്ങേപ്പാട്ട്, വൈസ് പ്രസിഡന്റ്മാർ, കെ ജി ബിജു, ബാലകൃഷ്ണൻ, സെക്രട്ടറി – ശ്രീ പ്രമോദ് പി, ട്രെഷറർ ശ്രീ വിനോദ് അമ്പാട്ട്.
Comments