തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്ത് പോലീസ് വാൻ സ്കൂട്ടറിലിടിച്ച് വൃദ്ധന് ദാരുണാന്ത്യം. ഇദ്ദേഹത്തിന്റെ മരുമകൾ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കവെയാണ് അപകടം. കടമ്പാട്ടുകോണം ഇലങ്കം എസ്ഡി ഭവനിൽ ശ്രീധരൻ പിള്ളയാണ് മരിച്ചത്. കടമ്പാട്ടുകോണത്ത് നിന്ന് കല്ലമ്പലത്തേക്ക് പോകവെയായിരുന്നു അപകടം. ആലപ്പുഴ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ വാനാണ് സ്കൂട്ടറിൽ ഇടിച്ചത്.
വാൻ തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടം നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് വെച്ച് തന്നെ ശ്രീധരൻപിള്ള മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മരുമകൾ ഉണ്ണിമായയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ സ്വകാര്യ കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു ശ്രീധരൻപിള്ള. വിരമിച്ച ശേഷം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. ഇലങ്കം ക്ഷേത്രസമിതി അംഗമായിരുന്നു.
Comments