ന്യൂഡൽഹി: ക്രിക്കറ്റിൽ മാത്രമല്ല ഏഷ്യൻ ഗെയിംസ് ഹോക്കിയിലും ഇന്ത്യ- പാക് ആവേശപ്പോരാട്ടം അരങ്ങേറും. പുരുഷ ടീം ഹോക്കിയിൽ സെപ്റ്റംബർ 30 നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് എയിൽ മുൻ ചാമ്പ്യൻമാരായ ജപ്പാൻ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഉസ്ബെക്കിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യയും പാകിസ്താനും.
ഇന്ത്യൻ വനിതാ ടീം ഗ്രൂപ്പ് എയിൽ ഹോങ്കോങ്, സിംഗപ്പൂർ, ദക്ഷിണകൊറിയ, മലേഷ്യ എന്നിവർക്കൊപ്പമാണ്. 2018 ലെ ഏഷ്യൻ ഗെയിംസിലെ വെളളി മെഡൽ ജേതാക്കളാണ് ഇന്ത്യൻ വനിതാ ടീം.
പുരുഷ ടീമിന്റെ ആദ്യ മത്സരം സെപ്റ്റംബർ 24 നും വനിതാ ടീമിന്റേത് സെപ്റ്റംബർ 27 നുമാണ്. പുരുഷ ടീം ഫൈനൽ ഒക്ടോബർ 6നും വനിതാ ടീം ഫൈനൽ ഒക്ടോബർ 7നുമാണ്.
Comments