ഷാർജയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഏകത പന്ത്രണ്ടാമത് നവരാത്രി മണ്ഡപം സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 23 വരെയാണ് സംഗീതോത്സവം നടത്തുക. ഇതിനോടാനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരിച്ചു.
സംഗീത അരങ്ങേറ്റം,സംഗീതാർച്ചന,സംഗീത പ്രതിഭ,സംഗീത വിദ്വാൻ,കൃതിസമർപ്പണം തുടങ്ങിയ വിഭാഗത്തിനുവേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 15 വരെ -രജിസ്റ്റർ ചെയ്യാവുന്നതാണ്. എല്ലാ വർഷവും സംഗീതോത്സവമായി ബന്ധപ്പെട്ട് നൽകുന്ന ഏകതാ പ്രവാസി സംഗീത ഭാരതീ പുരസ്‌കാരം ഈ വർഷവും ഉണ്ടാകും.
പ്രശസ്തരായ സംഗീതജ്ഞരെ അണിനിരത്തിയാണ് ഏകത സംഗീതോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഷാർജയിൽ ഏകതയും സംഗീതോത്സവം നടത്താറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 050 586 1458, 058 288 2004 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments