'ജെന്റിൽമാൻ-2' ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ട് എം.എം.കീരവാണി
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ജെന്റിൽമാൻ-2’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ട് എം.എം.കീരവാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 08:10 pm IST
Facebook
Twitter
WhatsAppTelegram

ജെന്റിൽമാൻ-2വിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എം.എം.കീരവാണി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ്‌ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. കീരവാണി പശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിന് ലഭിച്ചത്.

മലയാളിയായ കെ.ടി.കുഞ്ഞുമോനാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. നാനി നായകനായ ‘ ആഹാ കല്യാണം ‘എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെന്റിൽമാൻ-2വിന്റെ സംവിധായകൻ. ഓസ്‌കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് ചിത്രമാണ് ജെന്റിൽമാൻ 2. തമിഴ് – തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായ യുവ താരം ചേതൻ ചീനുവാണ് സിനിമയിൽ കേന്ദ്രകഥാപാത്രമായിയെത്തുന്നത്. മലയാളികളായ നയൻതാരാ ചക്രവർത്തിയും പ്രിയാ ലാലുമാണ് ജെന്റിൽമാൻ 2വിലെ നായികമാർ. ആദ്യഭാഗത്തേക്കാൾ പലമടങ്ങ് ബ്രഹ്‌മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും കുഞ്ഞുമോൻ നേരത്തെ അറിയിച്ചിരുന്നു.

തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്‌മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ജെന്റിൽമാൻ. ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിലേക്ക് ശങ്കറിന് സ്ഥാനം നേടാൻ കാരണമായി ഭവിച്ച സിനിമയായിരുന്നു
1993-ൽ റിലീസ് ചെയ്ത ജെന്റിൽമാൻ.

മുപ്പതുവർഷങ്ങൾക്ക് ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരെ അണിയറയിൽ അണിനിരത്തിയാണ് മെഗാ പ്രൊഡ്യൂസർ എന്ന വിശേഷണമുള്ള കെ.ടി.കുഞ്ഞുമോൻ ബ്രഹ്‌മാണ്ഡമായി തന്നെ ‘ജെന്റിൽമാൻ-2’ നിർമ്മിക്കുന്നത്. സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ, വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച്, ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്റ്റൈൽ. ഇക്കുറിയും അങ്ങനെ തന്നെയാണ്. കീരവാണി, കവി പേരാരശ് കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമൻ അജയൻ വിൻസെൻറ്, എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി തുടങ്ങിയവർ ഈ സിനിമയ്‌ക്കായി അണിനിരക്കുന്നുണ്ട്.

Tags: SUB
Share
Tweet
SendShare

More News from this section

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ലോക ഫോട്ടോഗ്രാഫി ദിനാചരണം; എകെപിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സാരംഗപാണി അനുസ്മരണവും ‘കൈനീട്ടം 2026’ ഉദ്ഘാടനവും

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

Latest News

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies