പാലക്കാട്: നെന്മാറയിൽ ഓടികൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കിണാശ്ശേരി സ്വദേശി എം നിയാസും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.
ഇരുവരും നെന്മാറയിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും അമിതമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരും പെട്ടെന്ന് തന്നെ വണ്ടി നിർത്തി മാറി നിന്നു. അതിനാൽ വൻ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞയുടൻ കൊല്ലങ്കോട് അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
Comments