കോഴിക്കോട്: ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂർ സ്വദേശി മണിലാൽ (30) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്.
മണിലാൽ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ മരണപ്പെടുകയായിരുന്നു. കൊടിയത്തൂർ തെയ്യത്ത് കടവ് പാലത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. ഖത്തറിൽ പ്രവാസിയായിരുന്ന മണിലാൽ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
ജില്ലയിലെ ഗാന്ധി റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹബൂദ് സുൽത്താൻ (20) നോർത്ത് ബേപ്പൂർ സ്വദേശിനി നൂറുൽ ഹാദി(20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.
Comments