ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സുകളില്‍ ഒന്നാണ് രജനികാന്തിന്റെ ജയിലറിന്റേതെന്നാണ് ആരാധകരുടെ വാദം. മലയാളത്തിന്റെ മോഹന്‍ലാലിന് കാമിയോ റോളില്‍ അതുഗ്രന്‍ വരവേല്‍പ്പാണ് ചിത്രത്തില്‍ നല്‍കുന്നത്. ഇത് ചിത്രത്തിന്റെ മലയാളി ആരാധകരെയും തൃപ്തിപ്പെടുത്തിയിട്ടുണ്ട്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് ജയിലറിന്റെ നട്ടെല്ലുകളില്‍ ഒന്ന്.വരും ദിവസങ്ങളിലും ചിത്രം സമാന അഭിപ്രായം നിലനിര്‍ത്തുകയാണെങ്കില്‍ കോടികള്‍ വാരി റെക്കോര്‍ഡുകള്‍ പലതും തൂക്കുമെന്നാണ് പ്രേക്ഷകാഭിപ്രായം
ചിത്രത്തിന്റെ ആദ്യപകുതിക്ക് മേലെ നില്‍ക്കുന്ന രണ്ടാം പകുതിയും ക്ലൈമാക്‌സുമാണ് പ്രേക്ഷകരില്‍ ആവേശം തീര്‍ക്കുന്നത്. മുന്നൂറിലേറെ തിയേറ്ററുകള്‍ കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം വരുന്ന ദിവസങ്ങളിലും തിയേറ്റര്‍ നിറയ്‌ക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രം ഒപ്പം തന്നെ കോമഡിക്കും ഇമോഷനും പ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകും ജയിലറെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരം.ശരിക്കും തീയറ്ററില്‍ ആഘോഷമാക്കാവുന്ന മാസ് ക്ലാസ് അതിരടി ചിത്രമാണ് ജയിലര്‍ എന്നാണ് ഭൂരിപക്ഷം ആരാധകരുടെ അഭിപ്രായം
Comments