കാത്തിരുന്നോള്ളൂ..അടുത്ത ആളും എത്താൻ പോകുന്നു; ഐക്കൺ സ്റ്റാറാവാൻ എക്യു Z7 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലേക്ക്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കാത്തിരുന്നോള്ളൂ..അടുത്ത ആളും എത്താൻ പോകുന്നു; ഐക്കൺ സ്റ്റാറാവാൻ എക്യു Z7 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 06:28 pm IST
Facebook
Twitter
WhatsAppTelegram

ഓണക്കാലം അടിപൊളിയാക്കാൻ നമുക്ക് മുന്നിൽ നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് നിരന്നു നിൽക്കുന്നത്. ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്താൻ പോകുന്നു. വിവോയുടെ ഉപ ബ്രാൻഡായ ഐക്യു ഇന്ത്യൻ വിപണിയിൽ ഓഗസ്റ്റ് 31-ന് പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിക്കാൻ പോവുകയാണ്. ഐക്യു Z7 പ്രോ – 5ജി ഇന്ത്യൻ വിപണികളിലെത്താൻ ഇനി ഏതാനും ദിവസങ്ങൽ കൂടി മാത്രം. മികച്ച സവിശേഷതകളുമായി പുറത്തിറങ്ങുന്ന ഈ ഡിവൈസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം..

വിലയും ലഭ്യതയും

മുകളിൽ സൂചിപ്പിച്ചതു പോലെ ഓഗസ്റ്റ് 31-നായിരിക്കും ഐക്യു Z7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി ചിപ്പസെറ്റോടു കൂടി പുറത്തിറങ്ങുന്ന ഈ സ്മാർട്ട്‌ഫോണിന് 25,000 രൂപയ്‌ക്ക് മുകളിൽ വില വരുന്നതായിരിക്കും. ഡിവൈസിന്റെ ടോപ്പ്-എൻഡ് വേരിയന്റിന് 30,000 രൂപയ്‌ക്ക് മുകളിലും വില വരുന്നതായിരിക്കും. ആമസോൺ പ്ലാറ്റ്‌ഫോം വഴി ഐക്യു Z7 നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഡിസ്‌പ്ലേ, പ്രോസസർ

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്‌ഫോണിൽ 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7200 എസ്ഒസിയായിരിക്കും ഈ ഡിവൈസ് പ്രവർത്തിപ്പിക്കാനായിയുള്ള കരുത്ത് പകരുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ. രണ്ട് വേരിയന്റുകളോടു കൂടിയായിരിക്കും കമ്പനി ഐക്യു Z7 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുക. 120Hz റിഫ്രഷ് റേറ്റോടു കൂടിയ ഡിസ്‌പ്ലെയാണ് സമാർട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.

ഫ്രണ്ട് ക്യാമറയ്‌ക്കു മുകളിലായി മധ്യഭാഗത്ത് ഹോൾ- പഞ്ച് കട്ട്ഔട്ടുള്ള ഒരു കർവ്ഡ് ഡിസ്‌പ്ലെയുമായിട്ടായിരിക്കും കമ്പനി ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതെന്നുള്ള സൂചനകളും നിലവിലുണ്ട്. ആദ്യ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. രണ്ടാമത്തെ വേരിയന്റിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉണ്ടായിരിക്കുന്നതായിരിക്കും.

ക്യാമറ സവിശേഷതകൾ

സെൽഫികൾക്കും വീഡികോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും 64 എംപി പ്രൈമറി ക്യാമറ സെൻസറുമായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. ഇതിനോടൊപ്പം 2 എംപിയുടെ മാക്രോ ക്യാമറയും ഉണ്ടായിരിക്കും.

ബാറ്ററി, കണക്റ്റിവിറ്റി ഓപ്ഷനുകൾ

4,600mAh ബാറ്ററിയോടു കൂടി വരുന്ന ഐക്യു Z7 സ്മാർട്ട്‌ഫോണിൽ 66w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണുള്ളത്. കൂടാതെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും കമ്പനി ഡിവൈസിൽ നൽകുന്നതായിരിക്കും. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13-ൽ ആയിരിക്കും സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 

Tags: VIVOSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies