ഇപ്പോൾ കയ്യിൽ പണം കൊണ്ട് നടക്കുന്നവർ ചുരുക്കമാണ്. പുതിയ തലമുറ യുപിഐ പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ്. ചെറിയ പണമിടപാടുകൾ സുഗമമാക്കാൻ പുതിയ പ്രഖ്യാപനവുമായി റിസർ ബാങ്ക് ഓഫ് ഇന്ത്യ എത്തിരിക്കുകയാണ്. ഇനി പിൻ നമ്പർ കൊടുക്കാതെ 200 രൂപയിൽ നിന്നും 500 രൂപ വരെ യുപിഐ ലൈറ്റ് വഴി പണമിടപാട് നടത്താൻ കഴിയുന്നതാണ്. 2022 സെപ്റ്റംബറിൽ നാഷണൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും അവതരിപ്പിച്ച യഥാർത്ഥ യുപിഐ പണമിടപാടിന്റെ ലളിതമായ പതിപ്പായ യുപിഐ ലൈറ്റിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പിന്നിൽ.
ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്മെന്റ് അനുഭവം വർദ്ധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഓഫ്-ലൈൻ മോഡിൽ ചെറിയ പണമിടപാടുകൾ 200 രൂപയിൽ നിന്നും 500 രൂപയായി വർദ്ധിപ്പിക്കുന്നുന്നെന്ന് റിസർ ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതോടു കൂടി യുപിഐ ലൈറ്റിന്റെ സ്വീകാര്യത ജനങ്ങളിൽ വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് യുപിഐ ലൈറ്റ്?
ചെറിയ ഡിജിറ്റൽ പണമിടപാടുകൾ എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഒരു സംവിധാനമാണ് യുപിഐ ലൈറ്റ്. ഇതിൽ പിൻ കൊടുത്ത് പണമിടപാട് നടത്താൻ യുപുഐ പിൻ ആവശ്യമില്ല.സാധാരണ യുപിഐ ഇടപാടുകളിൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന ഇടയ്‌ക്കിടെയുള്ള പ്രോസസ്സിംഗ് പരാജയങ്ങളുടെ ആഘാതം കുറച്ച് ഇടപാടുകൾ സുഗമമാക്കുന്നതിനാണ് യുപിഐ ലൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുപിഐ ലൈറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആപ്പിനുള്ളിലെ വാലറ്റിലേക്ക് പണം നിക്ഷേപിക്കേണ്ടതുണ്ട്. പിന്നീട്, യുപിഐ ലൈറ്റ് വഴി ഇടപാടുകൾ നടത്താൻ ഈ പ്രീ-ലോഡഡ് ഫണ്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ 2,000 രൂപയാണ് ബാലൻസ് പരിധിയായി കണക്കാക്കുന്നത്.
Comments