ഭാവിയെ കുറിച്ച് വ്യക്തമാക്കി ഇന്ത്യൻ ഹോക്കി ടീമിലെ നിർണായക താരമായ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ്. ഇന്ത്യയെ പലനിർണായക പോരാട്ടത്തിലും വിജയത്തിലേക്ക് താരം നയിച്ചിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിലെ പാകിസ്തനെതിരായ പോരാട്ടത്തിലെ വമ്പൻ ജയത്തിന് പിന്നാലെയാണ് താരം ദേശീയ മാദ്ധ്യമത്തോട് മനസ്സ് തുറന്നത്.
അടുത്ത രണ്ട് വർഷത്തെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞ ശ്രീജേഷ് തൊട്ടടുത്തുള്ള ടൂർണമെന്റിനെക്കുറിച്ചു മാത്രമാണ് തന്റെ ചിന്തയെന്നും പറഞ്ഞു. ഏഷ്യൻ ഗെയിംസാണ് തന്റെ ലക്ഷ്യമെന്നും അതിനു ശേഷം എന്താണു സംഭവിക്കുന്നതെന്നു കാത്തിരുന്നു കാണാമെന്നും താരം വ്യക്തമാക്കി.
‘ഒരു സമയം ഒരു ടൂർണമെന്റിനെ കുറിച്ചു മാത്രമാണ് എന്റെ ചിന്ത. അടുത്ത രണ്ട് വർഷത്തേക്കുള്ള കാര്യങ്ങളെക്കറിച്ചു എന്നോടു ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ ഏഷ്യൻ ഗെയിംസിൽ കളിക്കും. അതിനു ശേഷം എന്തു ചെയ്യണമെന്നു തീരുമാനിക്കും.’
‘നൊവാക് ജോക്കോവിച് പറഞ്ഞിട്ടുണ്ട് 35 എന്നത് പുതിയ 25 ആണെന്നു. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്’- താരം വ്യക്തമാക്കി.
2006ലാണ് ശ്രീജേഷ് ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. 300 300 ഓളം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഇന്ത്യയുടെ മുൻ നായകനും കൂടിയാണ് ശ്രീജേഷ്.
Comments