റിലീസ് ദിവസത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച് രജനീകാന്ത് നായകനായെത്തിയ ജയിലർ. 50 കോടിയിലധികം കളക്ഷനാണ് ഒന്നാം ദിനം ചിത്രം സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്ന് 23 കോടി രൂപയും കർണാടകയിൽ നിന്ന് 11 കോടി രൂപയും കേരളത്തിൽ നിന്ന് അഞ്ച് കോടി രൂപയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 10 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും ചിത്രം നേടി. ഇതോടെ ഈ വർഷം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ഓപ്പണിംഗ് കളക്ഷനായി നേടുന്ന തമിഴ് ചിത്രമായി ജയിലർ മാറി.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടിങ്ങളിൽ നിന്ന് തമിഴ് ചിത്രത്തിന് ആദ്യമായാണ് ഇത്തരത്തിൽ വലിയൊരു സ്വീകരണം ലഭിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 300-ലധികം തിയേറ്ററുകളിലാണ് ജയിലർ റിലീസിനെത്തിയത്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യനായാണ് എത്തുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്.
രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. മോഹൻലാലിന് കാമിയോ റോളിൽ വൻ വരേവേൽപ്പാണ് നൽകുന്നത്. മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. രജനിയുടെ മാസിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചാണ് ലാലേട്ടന്റെ മാസ് എൻട്രിയും മാസ് സീനും. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം. പശ്ചാത്തല സംഗീതം ചിത്രത്തിന് പകരുന്ന അനുഭവം വേറെയൊന്ന് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Comments