ജപ്പാനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഇന്നത്തെ മത്സരം ഒരു നാഴികകല്ലാണ്. കരിയറിന്റെ തന്റെ മുന്നൂറാം മത്സരത്തിനാണ് താരം ഇന്ന് മേജര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിലിറങ്ങുക. പാകിസ്താനെതിരെയുള്ള മത്സരത്തിന് മുന്നോടിയായ താരത്തിന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ അശ്വിന്‍ താരത്തെ അഭിനന്ദിക്കാനെത്തിയിരുന്നു.
രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ വല കാക്കുന്ന താരം ടീമിലെ നിര്‍ണായഘട്ടങ്ങളില്‍ പലപ്പോഴും രക്ഷകന്റെ വേഷമണിഞ്ഞിട്ടുണ്ട്. രാജ്യം ഖേല്‍രത്‌ന നല്‍കിയാണ് താരത്തിന്റെ നേട്ടങ്ങളെയും കഠിനാദ്ധ്വാനത്തെയും ആദരിച്ചത്. കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഈ മുന്‍നായകനെ തേടി വരികയും ചെയ്തു. മലയാളിയാണെങ്കിലും തമിഴനാട് കളിക്കാരനായിട്ടാണ് ശ്രീജേഷ് ഹോക്കി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് വേണ്ടിയാണ് ആഭ്യന്തര ഹോക്കിയില്‍ കളിച്ചത്.
വെള്ളിയാഴ്ച ജപ്പാനാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രേഫി സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. അതേസമയം ഇതുവരെ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴത്തെ ഫലങ്ങള്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. 34 കളികളില്‍ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ 27 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് കളി ജപ്പാന്‍ ജയിച്ചു. നാലു കളി സമനിലയുമായി. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്ന് ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ജപ്പാന് ഒരു ജയമാണ് കിട്ടിയത്. ഒരു മത്സരം സമനിലയിലും അവസാനിച്ചു.
Comments