വിറകടുപ്പുകൾ നാമാവശേഷമായിരിക്കുന്ന ഈ കാലഘട്ടത്ത് ഗ്യാസ് ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാൻ നമുക്കാവില്ല. എന്നാൽ ചില വീടുകളിലെങ്കിലും നേരിടുന്ന പ്രശ്‌നമാണ് പെട്ടന്ന് പാചകവാതകം തീർന്നു പോകുന്ന ഒരവസ്ഥ. ഇനി പേടിക്കേണ്ട, ഗ്യാസ് സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..
1. ശരിയായ സംഭരണം
ഗ്യാസ് സിലിണ്ടർ ശരിയായ രീതിയിൽ സംഭരിച്ചു വെച്ചില്ലെങ്കിൽ പെട്ടന്ന് തീർന്നു പോയേക്കാം. ഇത് തടയുന്നതിനായി ഗ്യാസ് സിലിണ്ടർ വെക്കാൻ വരണ്ടതും സൂര്യപ്രകാശം നേരിട്ട് തട്ടാത്തതുമായ സ്ഥാനം തിരഞ്ഞെടുക്കുക.
2. ഗ്യാസ് ചോരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക
വാതക ചോർച്ചയാണ് മറ്റൊരു പ്രശ്‌നം. ഗ്യാസ് ചോരുന്നുണ്ടോയെന്നറിയാൻ കണക്ഷനുകളിൽ സോപ്പ് വെള്ളം തളിച്ച് കുമിളകൾ വരുന്നുണ്ടോയെന്ന് പരിശോധിക്കുക.
3. ഗ്യാസ് വാൾവ് ഓഫാക്കി ഇടുക
മിക്ക വീടുകളിലെ അടുക്കളകളിലും പതിവായി കണ്ടു വരുന്ന ഒന്നാണ് പാചകത്തിന് ശേഷം ഗ്യാസിന്റെ വാൾവ് ഓഫാക്കി ഇടാതിരിക്കുന്നത്. ഇത് വാതക ചോർച്ചയ്‌ക്ക് ഇട വരുത്തുന്നു. അതിനാൽ പാചകത്തിന് ശേഷം ഗ്യാസിന്റെ വാൾവ് ഓഫാക്കിയിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുക.
4. പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
ഉചിതമായ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വാതക ചോർച്ച ഒരു പരിധി വരെ തടയുന്നു. അതിനായി ബർണറിന്റെ വലിപ്പവുമായി പൊരുത്തപ്പെടുന്ന പാത്രങ്ങൾ തിരഞ്ഞെടുക്കൻ പ്രത്യേകം ശ്രദ്ധിക്കുക.
5. മൂടിവെച്ച് പാചകം ചെയ്യുക
മൂടിവെച്ച് പാചകം ചെയ്യുന്നത് ഗ്യാസ് ലാഭിക്കുകയും പാചക സമയം കുറക്കുകയും ചെയ്യുന്നു. പ്രഷർ കുക്കറുകൾ പോലുള്ളവ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഗ്യാസ് ഉപയോഗം കുറയ്‌ക്കാൻ സഹായിക്കുന്നു.
Comments