ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് ജീവനക്കാരെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ ബെെക്ക് യാത്രികൻ പിടിയിൽ. തന്റെ ബെെക്കിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ മർദ്ദനം. പ്രകോപനംകൊണ്ട യാത്രികൻ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ചാടിക്കയറിയായിരുന്നു യുവാവ് ഡ്രൈവറെ മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മെെസൂരുവിലെ ജിഎൻ റോഡിൽ അംബേദ്കർ സർക്കിളിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ ഷാരൂഖ് (30) എന്ന യുവാവാണ് പിടിയിലായത്. ഇയാൾ മെെസൂരു സ്വദേശിയാണെന്ന് പോലീസ് പറയുന്നു.
ഷാരൂഖ് ട്രെെവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബസ്സിൽ നിന്ന് ഇയാൾ ബലമായി ട്രെെവറെ പിടിച്ചിറക്കുന്നത് കാണാം. തന്റെ ബെെക്കിൽ ബസ്സ് മുട്ടി എന്ന് ആരോപിക്കുന്നതും കേൾക്കാം.
Comments