പൃഥ്വിരാജ് സിനിമയുടെ അനുകരണം; മേലാറ്റൂർ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുന്നതായി ചിത്രീകരിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

Published by
Janam Web Desk

മലപ്പുറം: പൃഥ്വീരാജ് നായകനായ ആൻവർ എന്ന ചിത്രത്തിലെ ഭാഗം റീൽസായി നിർമ്മിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. സിനിമയിൽ പോലീസ് സ്റ്റേഷൻ ബോംബുവെച്ച് തകർക്കുന്ന രംഗമാണ് യുവാക്കാൾ റീൽസിലൂടെ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേർത്താണ് ഇവരുടെ വീഡിയോ.

സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ്  ഫവാസ് എന്നിവരാണ് പിടിയിലായത്. ഇവർ സമീപത്തെ മേലാറ്റൂർ പോലീസ് സ്റ്റേഷൻ ബോംബ് വെച്ചു തകർക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്.

മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ബാഗുമായി ഗേറ്റ് കടന്ന് യുവാവ് പുറത്തേക്ക് വരുന്നതും യുവാവ് തിരിഞ്ഞു നിൽക്കുമ്പോൾ പോലീസ് സ്റ്റേഷൻ ബോബ് കൊണ്ടു തകർക്കുന്നതും ഇവർ ചിത്രീകരിച്ചിട്ടുണ്ട്. ആര്‍ഡി വ്ലോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് യുവാക്കൾ വീഡിയോ പ്രചരിപ്പിച്ചത്.

തീവ്രവാദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് അൻവർ. ചിത്രത്തിലെ രംഗം ഉൾക്കൊണ്ട് റീൽസ് ചെയ്തതിന് പുറമെ മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്‌സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. ഇതു വഴി പോലീസിനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

 

 

Share
Leave a Comment