ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന മലേഷ്യയെ രണ്ടാം പകുതിയിൽ മലർത്തിയടിച്ചാണ് ഇന്ത്യൻ വിജയം. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്. ടീമിലെ മലയാളി സാന്നിധ്യമാണ് ഗോൾ കീപ്പർ പി ആർ ശ്രീജേഷ്.
The chants of Vande Mataram fill the stadium after India comes back into the game. #HockeyIndia #IndiaKaGame #HACT2023 pic.twitter.com/Mn5ccxSG4A
— Hockey India (@TheHockeyIndia) August 12, 2023
“>
ജുഗ്രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്‌ക്കായി വലകുലുക്കിയത്. മൂന്ന് ഗോളുകളടിച്ച് ഇന്ത്യയും മലേഷ്യയും ഒപ്പത്തിനൊപ്പെം നിന്നപ്പോൾ ‘മാ തുജെ സലാം’ ഒരേ സ്വരത്തിൽ ആലപിച്ചാണ് ഇന്ത്യൻ ടീമിന് ആരാധകർ പിന്തുണ നൽകിയത്. കളി തീരാൻ നാല് മിനിറ്റ് ബാക്കി ഉള്ളപ്പോഴാണ് ആകാശ് ദീപ് സിംഗിലൂടെ ഇന്ത്യ വിജയം നേടിയെടുത്തത്.
ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യക്ക് കനത്ത ഭീഷണിയായപ്പോൾ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യൻ തിരിച്ചുവരവ്. ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യയെ 5-0 ത്തിന് ഇന്ത്യ മലർത്തിയിടിച്ചെങ്കിലും ഈ ആത്മവിശ്വാസം ഇന്ത്യയ്‌ക്ക് ആദ്യപകുതിയിൽ തുണയായില്ല. 14-ാം മിനിറ്റിൽ ഇന്ത്യയ്‌ക്കൊപ്പം മലേഷ്യയെത്തി. എന്നാൽ ഇന്ത്യൻ താരങ്ങളുടെ പിഴവിലൂടെ മലേഷ്യയ്‌ക്ക് രണ്ടാം ഗോളും പെനാൽറ്റിയിലൂടെ മൂന്നാം ഗോളും ആദ്യ പകുതിയിൽ സ്വന്തമാക്കാനായി. പെനാൽറ്റി ക്യാപ്റ്റൻ ഹർമ്മൻപ്രീത് വലയിലാക്കി.
മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഇരട്ട ഗോളുമായി മലേഷ്യയെ സമ്മർദ്ദത്തിലാക്കി ഇന്ത്യ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നു. തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഗുർജന്ത് സിംഗ് 3-ാം ഗോൾ നേടി. സമനില പിടിച്ചതോടെ ഇന്ത്യൻ ആരാധകർ അവസാന മിനിറ്റിലേക്ക് കാത്തിരുന്നു. എന്നാൽ മത്സരത്തിന്റെ 56-ാം മിനിറ്റിൽ ആകാശിന്റെ ബുളളറ്റ് ഷോട്ടിലൂടെ ഇന്ത്യ ജേതാക്കളായി.
Comments