സൂര്യനെക്കാൾ ചൂടുള്ള ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്ന നക്ഷത്രമായ ഈറൻഡലിന്റെ ചിത്രം പകർത്തി നാസ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഈറൻഡലിന്റെ ചിത്രം പകർത്തിയത്. ഗ്രാവിറ്റേഷണൽ ലെൻസിംഗ് വിദ്യ ഉപയോഗിച്ചാണ് വളരെ ദൂരെയുള്ള ഈ നക്ഷത്രത്തിന്റെ ചിത്രം പകർത്തിയത്. ഈ നേട്ടം പ്രപഞ്ചത്തിന്റെ ആദ്യ കാലഘട്ടത്തെയും നക്ഷത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഇതുവരെയും പകർത്തിയിട്ടുള്ള നക്ഷത്രങ്ങളുടെ ചിത്രത്തെ അപേക്ഷിച്ച് ഇതാണ് ഏറ്റവും ദൂരത്തിലുള്ളത്. സൂം ഇൻ ചെയ്താണ് ചിത്രം പകർത്തിയിരിക്കുന്നത്. സൺറൈസ് ആർക്ക് ഗ്യാലക്‌സിയിലാണ് ഈറെൻഡൽ സ്ഥിതി ചെയ്യുന്നത്. ഈറെൻഡൽ ഒരു ചെറിയ നക്ഷത്രമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
വളർന്നു വരുന്ന നൂതന സാങ്കേതിക വിദ്യയിൽ ഗാലക്‌സിയുടെ ഏറ്റവും വലിയ ചിത്രീകരണമായാണ് ഇതിനെ കണക്കാക്കുന്നത്. ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത് ഈറെൻഡലാണ് മറ്റ് നക്ഷത്രങ്ങളുടെ കേന്ദ്ര സ്ഥാനം വഹിക്കുന്നത് എന്നാണ്. നിലവിൽ ഗവേഷകർ ഈറെൻഡലിനെയും സൺറൈസ് ആർക്ക് ഗാലക്‌സിയെയും പര്യവേഷണം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിലൂടെ ഇതിന്റെ ദൂരം കണ്ടെത്താൻ സാധിക്കുന്നു.
Comments