ഇടുക്കി: വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേയ്ക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഉപ്പുതുറ സ്വദേശി സോമിനി(67) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.
പഞ്ചാലിമേട് സന്ദർശിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ വീണത്.
ബിബിന്റെ ഭാര്യയും കട്ടപ്പന വനിത പോലീസ് സ്റ്റേഷൻ സിപിഒയുമായ അനുഷ്കയെ കഴുത്തിന് പരുക്കേറ്റതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ബിബിൻ, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്കയുടെ അമ്മ ഷീല എന്നിവരെ നിസാര പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments