ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം ഓഗസ്റ്റ് 16 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സെപ്റ്റംബർ 17 വരെയാണ് അമൃത് ഉദ്യാനം സന്ദർശിക്കാനുള്ള അവസരം. ഈ വർഷം രണ്ടാം തവണയാണ് പൂന്തോട്ടം തുറന്നുകൊടുക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു വർഷത്തിൽ ഒന്നിലധികം തവണ തുറന്ന് നൽകുന്നത്.
സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് മാത്രമാകും പ്രവേശനം. സർവകലാശാലകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലെയും അദ്ധ്യാപകർക്കും അന്നേ ദിനം പ്രവേശനമുണ്ടാകും. തിങ്കളാഴ്ചകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവേശനം അനുവദിക്കും. നോർത്ത് അവന്യൂവിനടത്തുള്ള രാഷ്‌ട്രപതി ഭവന്റെ ഗേറ്റ് നമ്പർ 35 വഴിയാാണ് പ്രവേശനം. rashtrapatibhavan.gov.inഎന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
Comments