തലൈവർ ഒരു വരവ് കൂടി വരും!; ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സണ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

തലൈവർ ഒരു വരവ് കൂടി വരും!; ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നെല്‍സണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം ജയിലര്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ്. 300 കോടി ക്ലബിലേക്ക് കടന്ന് പ്രതീക്ഷകള്‍ക്കപ്പുറം കുതിച്ചിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലർ’. രാജ്യത്തിനു പുറത്തും ‘ജയിലര്‍’ വൻ വിജയമാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നതിനാൽ ഭാഷയും ദേശവും കടന്ന് തരം​ഗം തീർക്കുകയാണ് ജയിലർ. രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ് കുമാറും ഒന്നിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ഇപ്പോഴിതാ ‘ജയിലറി’ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നെൽസൺ.

‘ജയിലര്‍ രണ്ടി’നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ‘ജയിലര്‍’ രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ടെന്നും ‘ബീസ്റ്റി’നും ‘ഡോക്ടര്‍’ക്കും ‘കൊലമാവ് കോകില’ സിനിമയ്‍ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വിജയ്‍യെയും രജനികാന്തിനെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്‍നം കാണാറുണ്ടെന്നും നെല്‍സണ്‍ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്യുന്നു.

#Jailer2 CONFIRMED✅

“There are plans to take #Jailer part 2. Also, I’m planning to make part two for #Beast, #Doctor, #KolamaavuKokila. I have also dream to do one film featuring #Vijay & #Rajinikanth together.” – Nelson Dilipkumar pic.twitter.com/F6LtIQ7V9t

— Manobala Vijayabalan (@ManobalaV) August 14, 2023

ജയിലറിന്റെ രണ്ടാം ഭാ​ഗം വരുകയാണെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകർ പറയുന്നത്. ശിവ രാജ്‍കുമാറിനും മോഹൻലാലിനും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകണമെന്നാണ് പ്രേക്ഷകരുടെ ആ​ഗ്രഹം. രജനിയെ കൂടാതെ മോഹൻലാൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ ബോളിവുഡിൽ നിന്ന് ജാക്കി ഷ്റോഫ് തെലുങ്കില്‍ നിന്ന് സുനിൽ എന്നിവരും ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. സൂപ്പർ സ്റ്റാറുകൾക്കെല്ലാം അർഹിക്കുന്ന ഇടം ജയിലറിൽ നൽകാൻ കഴിഞ്ഞു എന്നതാണ് നെൽസണിന്റെ വിജയം.

രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. മോഹൻലാലിന് കാമിയോ റോളിൽ വൻ വരേവേൽപ്പാണ് നൽകുന്നത്. മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. രജനിയുടെ മാസിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചാണ് ലാലേട്ടന്റെ മാസ് എൻട്രിയും മാസ് സീനും. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം. പശ്ചാത്തല സംഗീതം ചിത്രത്തിന് പകരുന്ന അനുഭവം വേറെയൊന്ന് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരന്നിരുന്നു.

Tags: mohanlalRajinikanthJailerSUBjailer movie
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies