രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ജയിലര്‍ ഇൻഡസ്ട്രി ഹിറ്റായി മാറുകയാണ്. 300 കോടി ക്ലബിലേക്ക് കടന്ന് പ്രതീക്ഷകള്‍ക്കപ്പുറം കുതിച്ചിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലർ’. രാജ്യത്തിനു പുറത്തും ‘ജയിലര്‍’ വൻ വിജയമാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നതിനാൽ ഭാഷയും ദേശവും കടന്ന് തരംഗം തീർക്കുകയാണ് ജയിലർ. രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ് കുമാറും ഒന്നിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ഇപ്പോഴിതാ ‘ജയിലറി’ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നെൽസൺ.
‘ജയിലര്‍ രണ്ടി’നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ജയിലര്‍’ രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ടെന്നും ‘ബീസ്റ്റി’നും ‘ഡോക്ടര്‍’ക്കും ‘കൊലമാവ് കോകില’ സിനിമയ്ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വിജയ്യെയും രജനികാന്തിനെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്നം കാണാറുണ്ടെന്നും നെല്‍സണ്‍ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്യുന്നു.
#Jailer2 CONFIRMED✅
“There are plans to take #Jailer part 2. Also, I’m planning to make part two for #Beast, #Doctor, #KolamaavuKokila. I have also dream to do one film featuring #Vijay & #Rajinikanth together.” – Nelson Dilipkumar pic.twitter.com/F6LtIQ7V9t
— Manobala Vijayabalan (@ManobalaV) August 14, 2023
ജയിലറിന്റെ രണ്ടാം ഭാഗം വരുകയാണെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകർ പറയുന്നത്. ശിവ രാജ്കുമാറിനും മോഹൻലാലിനും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. രജനിയെ കൂടാതെ മോഹൻലാൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ ബോളിവുഡിൽ നിന്ന് ജാക്കി ഷ്റോഫ് തെലുങ്കില്‍ നിന്ന് സുനിൽ എന്നിവരും ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. സൂപ്പർ സ്റ്റാറുകൾക്കെല്ലാം അർഹിക്കുന്ന ഇടം ജയിലറിൽ നൽകാൻ കഴിഞ്ഞു എന്നതാണ് നെൽസണിന്റെ വിജയം.
രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. മോഹൻലാലിന് കാമിയോ റോളിൽ വൻ വരേവേൽപ്പാണ് നൽകുന്നത്. മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. രജനിയുടെ മാസിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചാണ് ലാലേട്ടന്റെ മാസ് എൻട്രിയും മാസ് സീനും. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം. പശ്ചാത്തല സംഗീതം ചിത്രത്തിന് പകരുന്ന അനുഭവം വേറെയൊന്ന് തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരന്നിരുന്നു.
Comments