വാഹന പരിശോധനയ്‌ക്കിടെ കാമുകിയെ നടുറോഡില്‍ തള്ളി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിഷേക് ആനന്ദ് എന്ന പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചതാണ് വീഡിയോ. ഇത് എന്ന് സംഭവിച്ചതാണെന്ന കാര്യം വ്യക്തമല്ലെങ്കിലും സംഭവം ബംഗാളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിഗ്നലില്‍ ബൈക്ക് നിര്‍ത്തിയിരിക്കെ ഹെല്‍മെറ്റ് ധരിക്കാത്ത ഇവരെ പോലീസ് കാണുന്നു. ഉടനെ ഇവര്‍ക്ക് അടുത്തെത്തി ബൈക്ക് തടയാന്‍ ശ്രമിക്കുമ്പോഴാണ് കാമുകിയെ നടുറോഡില്‍ തള്ളി യുവാവ് സൂപ്പര്‍ ബൈക്കില്‍ പാഞ്ഞു പോയത്.
തിരിഞ്ഞു നോക്കാതെ അതിവേഗം ഓടിച്ചുപോകുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുക. പിഴ അടയ്‌ക്കാന്‍ കഴിയാത്തതിനാല്‍ യുവാവ് കാമുകിയെ ബൈക്കില്‍ നിന്ന് തള്ളിയിട്ടിരിക്കുകയാണ് എന്നാണ് വീഡിയോയുടെ തലക്കെട്ട്.നടുതല്ലി വീണ യുവതിയെ പോലീസ് സഹായിക്കുന്നതും ഇവര്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം.
लड़की को breakup में देर नहीं करनी चाहिए
ऐसे बहुत आयेंगे जाएँगे
यह लड़का गर्लफ़्रेंड के लिये एक चालान नहीं भर सका
बीच सड़क बाइक से उतार दिया— Abhishek Anand Journalist 🇮🇳 (@TweetAbhishekA) August 14, 2023
“>
Comments