ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും രജനികാന്ത് എത്തുന്നു. സിനിമയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്‍റ്റാർ മഞ്ജു വാര്യരാണ് നായികയാകുന്നത്. ഒപ്പം തന്നെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളിൽ എത്തും. ലൈക്ക പ്രോഡക്ഷൻസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ ടി.ജെ. ജ്ഞാനവേലാണ്. സെപ്റ്റംബർ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.
ധനുഷിന്റെ നായികയായി അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അജിത് നായകനായ തുനിവിലും അഭിനയിച്ചു. തന്റെ മൂന്നാം തമിഴ് ചിത്രത്തിൽ രജനികാന്തിന്റെ നായികയാവാൻ സാധിച്ചതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യർ. കൂടാതെ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം വിടുതലൈ 2 വിലും ആര്യ നായകനാകുന്ന മിസ്റ്റർ എക്സ് എന്ന വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലും മഞ്ജു വാര്യർ തന്നെയാണ് നായികയാകുന്നത്.
Comments