മദ്രസയിൽ ദേശീയ പതാകയ്‌ക്ക് അവഹേളനം; പതാക ഉയർത്തുന്നതിനിടെ തമ്മിൽ തല്ലി നേതാക്കാൾ

Published by
Janam Web Desk

കാസർകോട്: മദ്രസയിൽ ദേശീയപതാകയ്‌ക്ക് നേരെ അവഹേളനം. 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് ദേശീയപതാക ഉയർത്തുന്നതിനിടെ നേതാക്കൾ തമ്മിൽതല്ലി. എരുതുംകടവ് ജമാഅത് കമ്മിറ്റിയിലെ അംഗങ്ങളാണ് ദേശീയ പതാക ഉയർത്തുന്നതിനിടെ തമ്മിൽ തല്ലിയത്. പതാക ഉയർത്താനുള്ള അവകാശത്തിനായാണ് തർക്കമുണ്ടായത്. പളളിയുമായി ബന്ധപ്പെട്ടവർ പരസ്പരം പതാക ഉയർത്താൻ സമ്മതിക്കാത്തത് പിന്നീട് കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇരുവിഭാങ്ങളും തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മുൻ ജമാ അത്ത് അംഗമായിരുന്ന മുഹമ്മദും മുസ്ലീംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീലും ചേർന്നാണ് സിറാജുൽ ഉലൂം മദ്രസയിൽ പതാക ഉയർത്താൻ തീരുമാനിച്ചത്. മുഹമ്മദും ജലീലും പതാക ഉയർത്താൻ അവകാശം ഉന്നയിക്കുകയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു. എന്നാൽ പരസ്പരം വിട്ടുകൊടുക്കാതെ വാക്കേറ്റവും ഒടുക്കം കൈയ്യേറ്റവും നടന്നു. ഇതിന് മുൻപ് പള്ളിക്കമ്മിറ്റി തിരഞ്ഞെുപ്പിന് തുടർന്ന് യോഗത്തിൽ തർക്കമുണ്ടാകുകയും ജനറൽകമ്മിറ്റി തെറ്റിപിരിയുകയും ചെയ്തിരിന്നു.

Share
Leave a Comment