മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയത്.. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ വിരമിക്കൽ യാത്രയിൽ ധോണിക്കൊപ്പം സുരേഷ് റെയ്‌നയും ചേർന്നു. കളിക്കളത്തിനകത്തും പുറത്തും ഇരുവരും തമ്മിൽ വളരെ ശക്തമായ ആത്മബന്ധമാണുളളത്. ഇതിനാലാണ് ഓരേ ദിവസം തന്നെ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഇരുവരും തീരുമാനിച്ചത്.
ധോണി അഭിമുഖങ്ങൾ നൽകാത്തതിനാൽ, സ്വാതന്ത്ര്യ ദിനത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം ആരാധകർക്ക് അറിയില്ല . എന്നാൽ സുരേഷ് റെയ്‌ന വിരമിച്ചതിന് ശേഷം ദൈനിക് ജാഗരന് നൽകിയ അഭിമുഖത്തിൽ ഒരുമിച്ച് കളി ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി.
ഒരുമിച്ച് ഞങ്ങൾ ഓഗസ്റ്റ് 15-ന് വിരമിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ധോണിയുടെ ജേഴ്സി നമ്പർ 7 ഉം എന്റേത് 3 ഉം ആണ്. അത് ഒരുമിച്ച് ചേർത്താൽ അത് 73 ആയി. ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യദിനാഘോഷമായിരുന്നു. അതിനേക്കാൾ നല്ലൊരു ദിവസം ഇനി ഉണ്ടായേക്കില്ല എന്ന് ഉറപ്പിച്ചു- റെയ്ന പറഞ്ഞു.
2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിൽ വച്ചൊണ് ധോണി അന്താരാഷ്‌ട്ര കരിയറിന് തുടക്കം കുറിച്ചത്. 2005 ജൂലൈ 30-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഞാനും അരങ്ങേറ്റം കുറിച്ചു. ഞങ്ങൾ രണ്ടുപേരും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കൡച്ച് തുടങ്ങിയത് ഒരുമിച്ചാണ്..ഐപിഎല്ലിൽ ഒരുമിച്ച് തന്നെ ചെന്നൈയുടേയും ഭാഗമായി… അതിനാൽ ഒരുമിച്ച് വിരമിച്ചു..ഏതാണ്ട് ഒരുമിച്ചു തുടങ്ങി, സിഎസ്‌കെയിൽ ഒരുമിച്ചു തുടർന്നു, അതിനാൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് വിരമിച്ചു, ഐപിഎല്ലിൽ ഒരുമിച്ച് കളിക്കുന്നത് തുടരുമെന്നും താരം കൂട്ടിച്ചേർത്തു.
ഐപിഎൽ 2022 സീസണിന്റെ മെഗാ ലേലത്തിൽ റെയ്നയെ സിഎസ്‌കെ ലേലത്തിൽ പോലും വിളിച്ചില്ല. എന്നാൽ കമന്ററിയിലൂടെ ആ സീസണിൽ താരം തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഐപിഎല്ലിൽ നിന്ന് വിരമിച്ച റെയ്‌ന വിദേശ ലീഗുകളിൽ കളിക്കുന്നു. എന്നാൽ എംഎസ് ധോണി ഐപിഎല്ലിൽ ഇത്തവണയും സിഎസ്‌കെയ്‌ക്ക് ഒപ്പമുണ്ടാകും
Comments