ചെന്നൈ: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണം നടത്തുന്നത് മകൾക്കും മരുമകനും വേണ്ടിയെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ സ്റ്റാലിന്റെ ഭരണം മകനും മരുമകനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ ഭാഗമായി കന്യകുമാരിയിലെ കുഴിത്തുറയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്ട്രീയമാണന്നും അദ്ദേഹം വിമർശിച്ചു.
തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ നയിക്കുന്ന പദയാത്ര കഴിഞ്ഞ ദിവസമാണ് കന്യാകുമാരിയിലെത്തിയത്. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്ര 19-ാം ദിവസമാണ് കന്യാകുമാരിയിൽ പ്രവേശിച്ചത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ആയിരങ്ങളാണ് അണി നിരന്നത്. സ്വാതന്ത്ര്യ ദിനം ആയതിനാൽ ദേശിയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്ന അംഗങ്ങളും പദയാത്രയിൽ നടത്തിയത്.
കഴിഞ്ഞമാസം 27ന് ആരംഭിച്ച പദയാത്ര 19 ദിവസം പിന്നിട്ടാണ് കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തുന്നത്. തമിഴകത്ത് രാഷ്ട്രീയ ആവേശമാവുകയാണ് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. നരേന്ദ്ര മോദി സർക്കാറിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനനും ഡിഎംകെ മനടത്തുന്ന അഴിമതിക്കെതിരായും അണ്ണാമലൈ നയിക്കുന്ന പദയാത്ര 19 ദിവസം പിന്നിടുമ്പോൾ വൻജനാവലിയാണ് അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും തടിച്ചു കൂടുന്നത്.
തിരുനെൽവേലിയിൽ ഈ മാസം 22ന് യാത്ര സമാപിക്കും ശേഷം അടുത്ത മാസം രണ്ടാം ഘട്ടം കൊങ്കു മണ്ഡലങ്ങളിൽ നിന്ന് തുടങ്ങും. തമിഴ് നാട്ടിലെ 234 മണ്ഡലങ്ങളിലും കാൽനടയായി ചെല്ലുന്ന യാത്ര ജനുവരിയിൽ ചെന്നൈയിൽ സമാപിക്കും.
Comments