ഇന്ന് ചിങ്ങം ഒന്ന്. പുതുവർഷാരംഭത്തോടൊപ്പം കർഷക ദിനം കൂടിയാണ് ഇന്ന് കേരളത്തിന്. ചിങ്ങമെത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുക.
കർക്കിടകത്തിൽ നിന്നും ചിങ്ങ പുലരിയിലെത്തുമ്പോൾ അത് ഭക്തിയുടേയും വിശ്വാസത്തിൻ്റേയും കൂടി ദിനമാണ്. മലയാള വർഷാരംഭമായതിനാൽ ഇന്നേദിവസം ക്ഷേത്ര ദർശനം നടത്തുന്നത് വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ രാവിലെ മുതൽ ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക് പതിവാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൾ ക്ഷേത്രം, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുക.
കൂടാതെ ചിങ്ങം പിറന്നാൽ ഓണനാളിനായുള്ള കാത്തിരിപ്പിനും തുടക്കം കുറിക്കുകയാണ്. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.
Comments